ഉമ്മുല്‍ ഖുവൈനില്‍ കാലാവസ്ഥ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങിയവര്‍ അപകടത്തില്‍പ്പെട്ടു. അസ്ഥിര കാലാവസ്ഥമൂലം ക്ഷുഭിതമായ കടലില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ശക്തമായ തിരയില്‍ കുളിക്കാനിറങ്ങിയ ഇവര്‍ തിരിച്ചുകയറാന്‍ പറ്റാതെ തിരകളില്‍പെടുകയായിരുന്നു vida beach umm al quwain .
വാരാന്ത്യമായതിനാല്‍ സായാഹ്നം ചെലവിടാന്‍ നിരവധി ആളുകള്‍ ബീച്ചില്‍ എത്തിയിരുന്നു. തിരമാലകള്‍ ശക്തമായതിനാല്‍ സുരക്ഷ ഗാര്‍ഡുകള്‍ കടലിലിറങ്ങുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നുണ്ടായിരുന്നു. ആറുമണിക്ക് ശേഷം ഗാര്‍ഡുകള്‍ ജോലി അവസാനിപ്പിച്ച് പോയതിനുശേഷമാണ് സ്ത്രീകളടങ്ങിയ ഏഷ്യന്‍ സംഘം കുളിക്കാനിറങ്ങിയത്.
രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ സംഘത്തില്‍പ്പെട്ട ഒരു യുവാവുതന്നെയാണ് സ്ത്രീയെ സാഹസികമായി കരക്കെത്തിച്ചത്. ഏതാനും യുവാക്കള്‍ കൈകള്‍കോര്‍ത്തുപിടിച്ച് അവരെ കരകയറാന്‍ സഹായിക്കുകയായിരുന്നു. കൂടെയുള്ള മറ്റൊരു യുവാവ് തിരമാലകളോട് മല്ലിട്ട് സ്വയം നീന്തിക്കയറി.
നീന്തല്‍ വശമുള്ളവരാണെങ്കിലും തിരയില്‍പെട്ടാല്‍ ഇത്തരം സാഹചര്യങ്ങളില്‍ തിരികെ കരയിലേക്ക് നീന്താന്‍ കഴിയില്ല. അതിനാല്‍ മുന്നറിയിപ്പായി ചുവപ്പ് കൊടി ഉയര്‍ത്തിയത് കണ്ടാല്‍ കടലില്‍ ഇറങ്ങുന്നത് അത്യന്തം അപകടകരമാണെന്ന് പൊലീസ് അറിയിച്ചു.