
sharjah police : യുഎഇയില്‍ കഴിഞ്ഞ മാസം കാണാതായ കുട്ടിയെ കണ്ടെത്തി
യുഎഇയില്‍ നിന്ന് കഴിഞ്ഞ മാസം കാണാതായ കുട്ടിയെ കണ്ടെത്തി. ഷാര്‍ജയില്‍ നിന്ന് കാണാതായ കൗമാരക്കാരനായ ഇമാറാത്തി കുട്ടിയെയാണ് പൊലീസ് sharjah police കണ്ടെത്തിയത്. കഴിഞ്ഞ മാസം തുടക്കത്തിലാണ് വീട്ടില്‍നിന്ന് നടക്കാനിറങ്ങിയ കുട്ടിയെ കാണാതായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm മാതാവിനെ ഫോണില്‍ വിളിച്ച് തനിക്ക് സുഖമില്ലെന്നും വീട്ടിലേക്ക് കൊണ്ടുപോകണമെന്നും കുട്ടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, മാതാവ് സംഭവസ്ഥലത്തെത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയും ഇതനുസരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും സുരക്ഷിതമായി കുടുംബത്തെ ഏല്‍പിച്ചതായും ഷാര്‍ജ പൊലീസ് അറിയിച്ചു.
Comments (0)