long weekend 2023 dubai : യുഎഇയിലെ അടുത്ത 6 ദിവസത്തെ നീണ്ട അവധ എപ്പോള്‍ വരും? - Pravasi Vartha
long weekend 2023 dubai
Posted By editor Posted On

long weekend 2023 dubai : യുഎഇയിലെ അടുത്ത 6 ദിവസത്തെ നീണ്ട അവധ എപ്പോള്‍ വരും?

വര്‍ഷത്തിലെ ആദ്യത്തെ നീണ്ട വാരാന്ത്യമായ നാല് ദിവസത്തെ അവധി യുഎഇ നിവാസികള്‍ ആസ്വദിച്ചു കഴിഞ്ഞു. അത് വളരെ ചെറുതായി പോയി എന്നു തോന്നിയോ? എന്നാല്‍ അടുത്ത നീണ്ട അവധിlong weekend 2023 dubai ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ വരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm പൊതു അവധി ദിനങ്ങളുടെ യുഎഇയുടെ ഔദ്യോഗിക കലണ്ടര്‍ അടിസ്ഥാനമാക്കി, അടുത്ത ഇടവേള അറഫാ ദിനത്തിലും ഈദ് അല്‍ അദ്ഹയിലോ ബലി പെരുന്നാളിലോ ആയിരിക്കും.
ഇസ്ലാമിക കലണ്ടറില്‍, ഇത് സുല്‍ ഹിജ്ജ 9 മുതല്‍ 12 വരെ നാല് ദിവസത്തെ അവധി ദിവസമായിരിക്കും. എന്നിരുന്നാലും, ആ അവധി വാരാന്ത്യത്തിന് വരാന്‍ സാധ്യതയുള്ളതിനാല്‍, താമസക്കാര്‍ക്ക് ആറ് ദിവസം വരെ നീമ്ട ഇടവേള ലഭിക്കും. എന്നാല്‍ മറ്റ് ഇസ്ലാമിക അവധി ദിവസങ്ങളിലെന്നപോലെ, ഇതും ചന്ദ്രദര്‍ശനത്തെ ആശ്രയിച്ചിരിക്കും.
കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിക മാസമായ സുല്‍ ഹിജ്ജ ജൂണ്‍ 19 തിങ്കളാഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജ്യോതിശാസ്ത്ര വിദഗ്ധന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ നേരത്തെ ഒരു വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു.
ഇതിനര്‍ത്ഥം ഈദ് അല്‍ അദ്ഹ ജൂണ്‍ 28 ബുധനാഴ്ച ആയിരിക്കും. ഈദിന് ഒരു ദിവസം മുമ്പ് ആചരിക്കുന്ന അറഫാ ദിനം ജൂണ്‍ 27 ചൊവ്വാഴ്ച ആയിരിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ അല്‍ ജര്‍വാന്‍ പറഞ്ഞു.
ഈ തീയതികള്‍ കണക്കിലെടുക്കുമ്പോള്‍, യുഎഇ അവധി ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളി വരെയാകാം. ശനി-ഞായര്‍ വാരാന്ത്യമായതിനാല്‍ നിവാസികള്‍ക്ക് ആറ് ദിവസത്തെ ഇടവേള ലഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *