യുഎഇ ഉള്‍പ്പെടെ 7 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റില്‍ 60 ശതമാനം കിഴിവുമായി സൗദി എയര്‍ലൈന്‍സ്. ചില സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 60 ശതമാനം വരെ ഇളവുകളോടെ ഫ്‌ലാഷ് സെയില്‍ get discount on flight tickets പ്രഖ്യാപിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഇന്ന് പുലര്‍ച്ചെ പുറത്തിറക്കിയ ട്വീറ്റില്‍, ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് വില്‍ക്കുമെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഓഫറിന് 48 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ.
അബുദാബി, കുവൈറ്റ്, ദോഹ, മസ്‌കറ്റ്, മാഡ്രിഡ്, മൗറീഷ്യസ്, ഗ്വാങ്ഷു, മാലിദ്വീപ് എന്നീ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്കാണ് എയര്‍ലൈന്‍ കിഴിവ് നല്‍കുന്നത്. 2023 മെയ് 10 മുതല്‍ ജൂണ്‍ 15 വരെയുള്ള യാത്രാ കാലയളവിന് ടിക്കറ്റ് സാധുതയുള്ളതാണ്.
അതേസമയം അടുത്തിടെ, യുഎഇയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള എയര്‍ലൈന്‍ വിസ് എയര്‍ അബുദാബി ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിയന്ത്രണ നടപടിക്രമങ്ങളിലൂടെ കടന്നുപോകുന്നതായി പ്രഖ്യാപിച്ചിരുന്നു.