expatriate community : ഒരുമിച്ച് പഠിച്ച് ജോലി ചെയ്ത ഉറ്റ സുഹൃത്തുക്കള്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയതും ഒരുമിച്ച് തന്നെ, ഗള്‍ഫിലെ പ്രവാസി മലയാളികളുടെ മരണം നൊമ്പരമാകുന്നു - Pravasi Vartha
expatriate community
Posted By editor Posted On

expatriate community : ഒരുമിച്ച് പഠിച്ച് ജോലി ചെയ്ത ഉറ്റ സുഹൃത്തുക്കള്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയതും ഒരുമിച്ച് തന്നെ, ഗള്‍ഫിലെ പ്രവാസി മലയാളികളുടെ മരണം നൊമ്പരമാകുന്നു

ഗള്‍ഫിലെ പ്രവാസി മലയാളികളുടെ മരണം നൊമ്പരമാകുന്നു. ഒരുമിച്ച് പഠിച്ച് ജോലി ചെയ്ത ഉറ്റ സുഹൃത്തുക്കളാണ് ഒരുമിച്ച് തന്നെ മരണത്തിന് കീഴടങ്ങിയത്. റിയാദില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുല്‍ ഹക്കീമും (31) മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കാവുങ്ങല്‍തൊടിയില്‍ ഇര്‍ഫാന്‍ ഹബീബും (33) expatriate community സഹപ്രവര്‍ത്തകരും ഉറ്റ കൂട്ടുകാരുമായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm കോട്ടക്കല്‍ എന്‍ജിനീയറിങ് കോളജില്‍ ആണ് ഇരുവരും പഠിച്ചത്. ഒരേസമയം ബിടെക് പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ ഒരുപാട് സ്വപ്നങ്ങളുമായാണ് ഗള്‍ഫിലേക്ക് വിമാനം കയറിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം രണ്ടുപേരും ഒരുമിച്ച് നാട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിലാണ്
ഗള്‍ഫിലേയ്ക്ക് വരാന്‍ ഇരുവര്‍ക്കും അവസരം കിട്ടിയത്. ഇന്റര്‍വ്യൂ കഴിഞ്ഞ് റിയാദിലെ പമ്പില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പമ്പിലെ സാങ്കേതിക ജോലികള്‍ക്കായിട്ടാണ് എത്തിയത്. ടെക്നീഷ്യന്‍ തസ്തികയില്‍ ആണ് ഇവര്‍ ജോലിക്ക് കയറിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റിയാദിലെ പ്രവാസി സമൂഹത്തെയാകെ നടുക്കിയ തീപിടിത്തമുണ്ടായത്. റിയാദ് ഖാലിദിയയിലെ പമ്പിനോട് ചേര്‍ന്ന ഇവരുടെ താമസ സ്ഥലത്ത് അഗ്‌നി പടരുകയായിരുന്നു. ശീതീകരണിയില്‍ നിന്നുള്ള വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
ഹക്കീമും ഇര്‍ഫാന്‍ ഹബീബുമടക്കം ആറു ഇന്ത്യക്കാര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. തമിഴ്‌നാട് സ്വദേശികളായ കാര്‍ത്തിക്, രാജഗോപാല്‍, ഗുജറാത്ത് സ്വദേശി യോഗേഷ് കുമാര്‍ മിസ്ട്രി, മഹാരാഷ്ട്ര സ്വദേശി അസ്ഹര്‍ അലി മുഹമ്മദ് ശൈഖ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.


Comments (0)

Leave a Reply

Your email address will not be published. Required fields are marked *