
dubai police traffic department : യുഎഇ: വളരെ കൂടുതല്‍, ഇത്രയും വേഗത പാടില്ല; നിരവധി വാഹനങ്ങള്‍ക്ക് വന്‍തുക പിഴയിട്ട് അധികൃതര്‍
ദുബായില്‍ നിരവധി വാഹനങ്ങള്‍ക്ക് വന്‍തുക പിഴയിട്ട് അധികൃതര്‍. നിശ്ചയിച്ചതിനേക്കാള്‍ വളരെയധികം വേഗതയില്‍ സഞ്ചരിച്ചതിന് കഴിഞ്ഞവര്‍ഷം മാത്രം വാഹനങ്ങള്‍ക്ക് പിഴയിട്ടത് 5.39കോടി ദിര്‍ഹമാണ്. നിശ്ചിത വേഗതയേക്കാള്‍ മണിക്കൂറില്‍ 60 കി.മീറ്ററിലധികം വേഗത്തില്‍ സഞ്ചരിച്ച 24,837 വാഹനങ്ങളാണ് ദുബായ് പൊലീസ് dubai police traffic department കണ്ടെത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഇവരില്‍ 4,322 പേര്‍ നിശ്ചയിച്ചതിലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിച്ചവരാണ്.
ഏറ്റവും ഗുരുതരമായ നിയമലംഘകര്‍ക്ക് ഓരോരുത്തര്‍ക്കും 3,000 ദിര്‍ഹം വരെ പിഴയും ലൈസന്‍സില്‍ 23 ബ്ലാക് പോയന്റും ചുമത്തിയതിന് പുറമെ, വാഹനങ്ങള്‍ 60 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. മൊത്തം 20,515 ഡ്രൈവര്‍മാരാണ് 60 കിലോമീറ്ററിലേറെ വേഗതയില്‍ സഞ്ചരിച്ചവരാണ്. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 2,000 ദിര്‍ഹം വീതം പിഴക്ക് പുറമെ, 12 ബ്ലാക്ക് പോയന്റുകളും 30 ദിവസത്തെ വാഹനം കണ്ടുകെട്ടലും ചുമത്തി.
ഗതാഗത സാന്ദ്രതയും റോഡിന്റെ സ്വഭാവവും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കണക്കിലെടുത്ത് സൂക്ഷ്മമായ പഠനങ്ങള്‍ക്ക് ശേഷമാണ് ഓരോ റോഡിലും വേഗപരിധി നിശ്ചയിക്കുന്നത്. അമിതവേഗതക്കൊപ്പം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അടക്കമുള്ള ഘടകങ്ങള്‍ കൂടി ചേരുമ്പോള്‍ അപകടസാധ്യത വളരെയധികം വര്‍ധിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ മുന്‍കൂട്ടി കാണാനാവാത്ത അടിയന്തര സാഹചര്യങ്ങളില്‍ വാഹനം നിയന്ത്രിക്കാന്‍ ഡ്രൈവര്‍ക്ക് കഴിയാതെ വരുമെന്നും അധികൃതര്‍ ചൂണ്ടിക്കാണിച്ചു.
അമിതവേഗത നഗരത്തില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണെന്നും അധികൃതര്‍ വ്യക്തമാക്കി. വേഗപരിധി നിയമം ലംഘിക്കുന്നത് ഏറ്റവും ഗുരുതരമായ പ്രശ്‌നമാണെന്നും ഇത് ധാരാളം അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും ദുബായ് പൊലീസ് ട്രാഫിക് വിഭാഗം മേജര്‍ ജന. സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. എന്നാല്‍, അശ്രദ്ധയോ മറ്റോ കാരണമായി അബദ്ധത്തില്‍ സംഭവിക്കുന്ന ലംഘനവും മനഃപൂര്‍വം ചെയ്യുന്ന നിയമലംഘനങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിശ്ചയിച്ചതിലും വളരെയേറെ വേഗതയില്‍ സഞ്ചരിക്കുന്നത് വലിയ തെറ്റാണ്. വേഗ പരിധികള്‍ പാലിക്കേണ്ടത് സുരക്ഷ ഉറപ്പാക്കുന്നതിന് നിര്‍ണായകമാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)