airindia in : അപൂര്‍വ സംഭവം; എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് യാത്രക്കാരിക്ക് തേള്‍ കുത്തേറ്റു - Pravasi Vartha
airindia in
Posted By editor Posted On

airindia in : അപൂര്‍വ സംഭവം; എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് യാത്രക്കാരിക്ക് തേള്‍ കുത്തേറ്റു

അപൂര്‍വ സംഭവമാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായിരിക്കുന്നത്. എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് യാത്രക്കാരിയെ തേള്‍ കുത്തേറ്റു. ഏപ്രില്‍ 23 ന് നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് airindia in സംഭവം. വിമാനത്തില്‍ ജീവനുള്ള പക്ഷികളെയും എലികളെയും കണ്ടെത്തിയ സംഭവങ്ങള്‍ ഉണ്ടെങ്കിലും, ഒരു യാത്രക്കാരനെ തേള്‍ കുത്തുന്നത് അപൂര്‍വ സംഭവമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
നിലവില്‍ എയര്‍ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ‘2023 ഏപ്രില്‍ 23 ന് ഞങ്ങളുടെ AI 630 വിമാനത്തില്‍ ഒരു യാത്രക്കാരിയെ തേള്‍ കുത്തേറ്റു. അത് വളരെ അപൂര്‍വവും നിര്‍ഭാഗ്യകരവുമായ സംഭവമായിരുന്നു,” എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. വിവരമറിഞ്ഞ് എയര്‍ ഇന്ത്യയുടെ എന്‍ജിനീയറിങ് സംഘം വിമാനത്തില്‍ പരിശോധന നടത്തി.”ഞങ്ങളുടെ സംഘം പ്രോട്ടോക്കോള്‍ പാലിക്കുകയും വിമാനത്തില്‍ പൂര്‍ണ്ണമായ പരിശോധന നടത്തുകയും തേളിനെ കണ്ടെത്തുകയും തുടര്‍ന്ന് ഫ്യൂമിഗേഷന്‍ പ്രക്രിയ നടത്തുകയും ചെയ്തു. യാത്രക്കാരന് ഉണ്ടായ വേദനയിലും അസൗകര്യത്തിലും ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു,” എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ യാത്രക്കാരിയായ യുവതിയെ വൈദ്യസഹായം നല്‍കി ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ‘തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ നല്‍കി ഡിസ്ചാര്‍ജ് ചെയ്തു. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ തന്നെയാണ് യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ചത്, ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ യാത്രക്കാരിക്ക് എല്ലാ പിന്തുണയും നല്‍കി,” വക്താവ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *