norka roots : പ്രവാസികള്‍ക്ക് ഉപകാരപ്രദമായി നോര്‍ക്ക ആംബുലന്‍സ് സര്‍വീസ് - Pravasi Vartha
norka roots
Posted By editor Posted On

norka roots : പ്രവാസികള്‍ക്ക് ഉപകാരപ്രദമായി നോര്‍ക്ക ആംബുലന്‍സ് സര്‍വീസ്

പ്രവാസികള്‍ക്ക് ഉപകാരപ്രദമായി നോര്‍ക്ക ആംബുലന്‍സ് സര്‍വീസ്. നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് norka roots 5 വര്‍ഷത്തിനിടെ 1800 പേര്‍ പ്രയോജനപ്പെടുത്തി. അസുഖ ബാധിതരായി നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളെയും വിദേശത്തു മരിക്കുന്നവരുടെ ഭൗതിക ശരീരവും ഇന്ത്യയിലെ 6 എയര്‍പോര്‍ട്ടില്‍ നിന്ന് എടുത്ത് വീട്ടിലോ ആശുപത്രിയിലോ സൗജന്യമായി എത്തിക്കുന്നതാണ് സേവനം.
2018ല്‍ ആരംഭിച്ച ആംബുലന്‍സ് സര്‍വീസ് 2023 ഏപ്രില്‍ വരെ വിവിധ രാജ്യങ്ങളിലെ 1800 പ്രവാസി മലയാളികള്‍ പ്രയോജനപ്പെടുത്തി. സഹായം ആവശ്യപ്പെടുന്ന പ്രവാസി മലയാളിയുടെ വീട്ടില്‍ എത്തി ബന്ധുക്കളെയും കൂട്ടിയാണ് വിമാനത്താവളത്തില്‍ എത്തുക. രോഗികളെ എടുത്ത് ആശുപത്രിയിലോ വീട്ടിലോ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തോ എത്തിക്കുകയാണ് ചെയ്തുവരുന്നത്. കേരളത്തിനു പുറത്തു മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കേരളത്തിലെ 4 എയര്‍പോര്‍ട്ടുകളിലും ഈ സേവനം ലഭിക്കും.
നോര്‍ക്ക റൂട്ട്‌സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പറിലോ ഇമെയില്‍ വിലാസത്തിലോ സേവനം ആവശ്യപ്പെടാം. പാസ്‌പോര്‍ട്ട്, വിമാന ടിക്കറ്റ് എന്നിവയുടെ കോപ്പി ഇമെയിലില്‍ [email protected] അയയ്ക്കുകയും വേണം. വിദേശത്തുനിന്നുള്ളവര്‍ക്ക് മിസ്ഡ് കോള്‍ സേവനവും ഉണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകള്‍ക്ക് പുറമേ മലയാളികള്‍ കൂടുതലായി എത്തുന്ന മംഗളൂരു, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് നോര്‍ക്ക റൂട്‌സ് സിഇഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിവരുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *