
judicial department dubai : യുഎഇ; തൊഴിലാളിയെ ആക്രമിച്ച് പണം കവര്‍ന്നു; പ്രവാസികള്‍ പിടിയില്‍
തൊഴിലാളിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രവാസികള്‍ പിടിയില്‍. തൊഴിലാളിയില്‍ നിന്ന് 5,000 ദിര്‍ഹമും പ്രധാന രേഖകളും തട്ടിയെടുത്ത പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു judicial department dubai . താമസസ്ഥലത്തേയ്ക്കു പോകുന്നതിനിടെയാണ് തൊഴിലാളിക്ക് നേരെ ആക്രമണം ഉണ്ടായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm മൂന്നുപേര്‍ തൊഴിലാളിയുടെ അടുത്തെത്തുകയും ഒരാള്‍ തുണികൊണ്ട് കണ്ണുമറയ്ക്കുകയും മറ്റൊരാള്‍ ആക്രമിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. 5,000 ദിര്‍ഹം, ഡെബിറ്റ് കാര്‍ഡ്, ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ അടങ്ങിയ പഴ്‌സ് മോഷ്ടിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
മോഷണം നടന്ന സ്ഥലത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച പൊലീസ് തെളിവുകള്‍ ശേഖരിച്ചു. പ്രതികള്‍ തൊഴിലാളിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ശേഷം കോടതി ഇവര്‍ക്ക് ആറുമാസം തടവും മോഷ്ടിച്ച തുക പിഴയായും വിധിച്ചു. ശിക്ഷാ കാലാവധിക്കു ശേഷം ഇവരെ രാജ്യത്തുനിന്നു നാടുകടത്താനും ഉത്തരവിട്ടു.
Comments (0)