
go air kannur to abu dhabi : പ്രവാസികള്‍ക്ക് പ്രതിസന്ധി വര്‍ധിക്കുന്നു; കേരളത്തിലേക്കുള്ള വിമാനയാത്ര വീണ്ടും പ്രശ്‌നത്തില്‍
യുഎഇയിലെ പ്രവാസികള്‍ക്ക് പ്രതിസന്ധി വര്‍ധിക്കുന്നു. കേരളത്തിലേക്കുള്ള വിമാനയാത്ര വീണ്ടും പ്രശ്‌നത്തിലേക്ക. സാധാരണക്കാരായ പ്രവാസികള്‍ കൂടുതലും യാത്രചെയ്യുന്ന കണ്ണൂര്‍ സെക്ടറിലേക്ക് ഇനി യാത്രാദുരിതം വര്‍ധിക്കും വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm . ഗോ ഫസ്റ്റ് (ഗോ എയര്‍) വിമാനസര്‍വീസ് go air kannur to abu dhabi നിര്‍ത്തിയതോടെ യു.എ.ഇ.യില്‍നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനസര്‍വീസ് മാത്രമായി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ ഫസ്റ്റ് വിമാനങ്ങളായിരുന്നു ഇതുവരെ സര്‍വീസ് നടത്തിയതെങ്കില്‍ ഇനിമുതല്‍ ഒരു വിമാനക്കമ്പനി മാത്രമാകുമ്പോള്‍ നിലവിലുള്ള നിരക്കുകളിലും വര്‍ധനയുണ്ടാവും. ദുബായ്, അബുദാബി സെക്ടറുകളില്‍നിന്ന് കൂടാതെ മുംബൈയില്‍നിന്നും കണ്ണൂരിലേക്ക് ഗോ ഫസ്റ്റ് സര്‍വീസ് നടത്തിയിരുന്നു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലുള്ള സര്‍വീസുകളാണ് നിര്‍ത്തലാക്കിയതെന്ന് ഗോ ഫസ്റ്റ് അധികൃതര്‍ പറഞ്ഞെങ്കിലും സാമ്പത്തികപ്രതിസന്ധി കാരണം സര്‍വീസ് പൂര്‍ണമായും അവസാനിപ്പിക്കുകയാണ്.
യു.എ.ഇ.യില്‍ സ്‌കൂള്‍ അവധിക്കാലം വരുന്നതോടെ ഒട്ടേറെ കുടുംബങ്ങളാണ് യു.എ.ഇ.യില്‍നിന്ന് ഗോ ഫസ്റ്റ് വിമാനങ്ങളില്‍ കണ്ണൂരിലേക്ക് യാത്ര ചെയ്യാനായി മുന്‍കൂട്ടി ടിക്കറ്റെടുത്തിരിക്കുന്നത്. സര്‍വീസ് നിര്‍ത്തുന്നതോടെ ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റുമ്പോള്‍ വലിയ വര്‍ധനയാണ് ഉണ്ടാവുകയെന്ന് ട്രാവല്‍ ഏജന്‍സി പ്രതിനിധികളും പറയുന്നു.
കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലക്കാര്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് കണ്ണൂര്‍ വിമാനത്താവളത്തെയാണ്. കൂടാതെ കോഴിക്കോട് ജില്ലയിലെ വടകരവരെയുള്ളവരും കണ്ണൂര്‍ വിമാനത്താവളത്തിലൂടെ യാത്രചെയ്യുന്നവരാണ്.
Comments (0)