
flight baggage : വിമാന യാത്രക്കിടെ പ്രവാസിയുടെ ബാഗേജ് മോഷണം പോയ സംഭവം: കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി അധികൃതര്‍
വിമാന യാത്രക്കിടെ പ്രവാസിയുടെ ബാഗേജ് flight baggage മോഷണം പോയ സംഭവത്തില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി അധികൃതര്‍. ഖത്തര്‍ പ്രവാസിയും പാറക്കടവ് സ്വദേശിയുമായ അബൂബക്കര്‍ കല്ലു കൊത്തിയിലിന്റെ ബാഗേജില്‍ നിന്നാണ് പണവും രേഖകളും നഷ്ടമായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
കരിപ്പൂര്‍ വിമാനത്താവളം വഴി വിദേശയാത്ര നടത്തിയ ഖത്തര്‍ പ്രവാസിയുടെ ബാഗേജില്‍ നിന്നും പണവും ഖത്തര്‍ ഐ.ഡി, ഖത്തര്‍ ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകളും നഷ്ടപ്പെട്ട സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടറും ബന്ധപ്പെട്ട അധികൃതരും ഉറപ്പു നല്‍കിയതായി ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ് ) അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവളം വഴി എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 399 വിമാനത്തില്‍ ഉംറ യാത്രക്കിടെയാണ് സംഭവം. ജിദ്ദ എയര്‍പോര്‍ട്ടിലെത്തിയ അബൂബക്കറിന് ബാഗേജ് ലഭിച്ചത് തുറന്ന നിലയിലാണ്. ബഗേജില്‍ ഉണ്ടായിരുന്ന 5,000 സൗദി റിയാല്‍, 1,000 ഖത്തര്‍ റിയാല്‍, 750 യുഎസ് ഡോളര്‍, ഏതാനും ഒമാന്‍ കറന്‍സി, യു.എ.ഇ ദിര്‍ഹം, ഖത്തര്‍ ഐ.ഡി, ഖത്തര്‍ ഡ്രൈവിങ് ലൈസന്‍സ് എന്നിവയാണ് നഷ്ടമായത്. സമാന അനുഭവം സമീപ ദിവസങ്ങളിലായി മറ്റ് യാത്രക്കാര്‍ക്കും ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)