
expatriates : ഗള്‍ഫില്‍ ഉണ്ടായ തീപിടിത്തത്തില്‍ 4 മലയാളികളടക്കം 6 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
ഗള്‍ഫില്‍ ഉണ്ടായ തീപിടിത്തത്തില്‍ 4 മലയാളികളടക്കം 6 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. റിയാദിലല്‍ താമസസ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുല്‍ ഹക്കീം (31), മലപ്പുറം മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കവുങ്ങല്‍ത്തൊടി വീട്ടില്‍ ഇര്‍ഫാന്‍ ഹബീബ് (33) expatriates എന്നിവരാണ് മരിച്ച രണ്ടു മലയാളികള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
നാലു മലയാളികളും മലപ്പുറം സ്വദേശികളാണ് എന്നാണ് ആദ്യ വിവരം. ഗുജറാത്ത്, തമിഴ്നാട് സ്വദേശികളാണ് മറ്റു രണ്ടുപേര്‍. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് ഇവരെല്ലാവരും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും മരിച്ചവരുമായി ബന്ധപ്പെട്ട നടപടികള്‍ക്കുവേണ്ടി രംഗത്തുണ്ട്.
ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്‌നിബാധയിലാണ് മരണം. ഇന്നു പുലര്‍ച്ചെ ഒന്നരക്കാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് വിവരം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണം.
Comments (0)