
expat family : ഗള്‍ഫിലെ മലയാളി ദമ്പതികളുടെ മരണം; ഇരുവരും പരസ്പരം കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന് വിവരം, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഗള്‍ഫിലെ മലയാളി ദമ്പതികളുടെ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുവൈത്തിലെ സാല്‍മിയയില്‍ മലയാളി ദമ്പതികളെ താമസ്ഥലത്ത് മരിച്ച expat family നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. പത്തനംതിട്ട മല്ലശേരി പൂങ്കാവ് പുത്തേത് പുത്തന്‍വീട്ടില്‍ സൈജു സൈമണും ഭാര്യ ജീനയുമാണ് മരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയിലാണ് സൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പോലീസ് എത്തുകയും ഇവര്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയതിനാല്‍ വാതില്‍ പൊളിച്ച് അകത്ത് കയറേണ്ടി വന്നു. വീടിനകത്ത് ജീനയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജീനയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൈജു കെട്ടിടത്തില്‍നിന്ന് ചാടി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇവര്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായും കഴിഞ്ഞ ദിവസവും വഴക്കിട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വഴക്കിനൊടുവില്‍ ഇരുവരും പരസ്പരം കുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇവര്‍ തമ്മില്‍ വിവാഹിതരായത്. ഇരുവരുടെയും പുനര്‍വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ഇരുവര്‍ക്കും ഓരോ കുട്ടികളുണ്ട്. ആരോഗ്യ മന്ത്രാലയത്തില്‍ ആംബുലന്‍സ് വിഭാഗത്തില്‍ ജീവനക്കാരനാണ് സൈമണ്‍. സ്വകാര്യ വിദ്യാലത്തില്‍ ഐ. ടി. വിഭാഗം ജീവനക്കാരിയാണ് ജീന.
Comments (0)