എമിറേറ്റ്‌സ് ഡ്രോയിലൂടെ വന്‍തുകയുടെ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. എമിറേറ്റ്‌സ് റാഫിള്‍ ഡ്രോയില്‍ വിജയികളായ ഷെയ്ഖ് അബ്ദുള്‍ ലത്തീഫ് , ഫിലിപ് ക്യാരി എന്നിവര്‍ 10,000 വീതം emirates lucky draw winner സ്വന്തമാക്കി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഏപ്രില്‍ 28-നാണ് റാഫിള്‍ ഡ്രോ നടന്നത്. ഷാര്‍ജയില്‍ 12 വര്‍ഷമായി ജോലി ചെയ്യുന്ന മലയാളിയായ അബ്ദുള്‍ ലത്തീഫ് EASY6 ഗെയിമില്‍ മുന്‍പ് പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ആദ്യ ശ്രമത്തില്‍ തന്നെ മെഗാ7 വഴി AED 10,000 സ്വന്തമാക്കിയത് അപ്രതീക്ഷിതമെന്നാണ് അദ്ദേഹം പറയുന്നത്. കാസര്‍ഗോഡ് സ്വദേശിയാണ് അബ്ദുള്‍ ലത്തീഫ്.
എമിറേറ്റ്‌സ് ഡ്രോയുടെ തുടക്കം മുതല്‍ ഗെയിം കളിക്കുന്ന ഫിലിപ് രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സമ്മാനം നേടുന്നത്. അബുദാബിയില്‍ ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം. 52 വയസ്സുകാരനായ ഫിലിപ് ക്യാരി യു.കെ പൗരനാണ്. അടുത്തടുത്ത് രണ്ട് വിജയങ്ങള്‍ തന്നെ അമ്പരിപ്പിച്ചെന്നാണ് ഫിലിപ്പിന്റെ മറുപടി. പ്രൈസ് തുകകൊണ്ട് ശ്രീലങ്കയിലേക്ക് കുടുംബത്തോടൊപ്പം വെക്കേഷനാണ് ഫിലിപ് ആഗ്രഹിക്കുന്നത്. ഭാഗ്യം തുണച്ചാല്‍ തനിക്ക് 100 മില്യണ്‍ ദിര്‍ഹം സമ്മാനം ലഭിക്കുമെന്നാണ് ഫിലിപ് കരുതുന്നത്. യു.കെയിലെ ഭവന വായ്പ അടച്ചുതീര്‍ത്ത് ലോകം ചുറ്റുക, തന്നെ സഹായിച്ച ആളുകളെ തിരികെ സഹായിക്കുക എന്നതാണ് ഫിലിപ് ഗ്രാന്‍ഡ് പ്രൈസ് കൊണ്ട് ചെയ്യാന്‍ അഗ്രഹിക്കുന്നത്.
അതേസമയം, ഷെയ്ഖ് മെഗാ7 ഗെയിമിന് ആദ്യമായി രജിസ്റ്റര്‍ ചെയ്ത അതേ ദിവസം തന്നെ ഭാഗ്യശാലിയായി. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലകളിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് എമിറേറ്റ്‌സ് ഡ്രോയുടെ 100 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ്. ഏഴ് നമ്പറുകള്‍ ഒരുപോലെയാക്കുന്ന വ്യക്തിക്കോ ഗ്രൂപ്പുകള്‍ക്കോ ഈ തുക നേടാം. ഇതുവരെ ഇത് ആരും സ്വന്തമാക്കിയിട്ടില്ല. മെയ് ഏഴ് രാത്രി 9-ന് ആണ് (യു.എ.ഇ സമയം) അടുത്ത മത്സരം.