
dubai travel tickets : പ്രവാസികള്‍ക്ക് ആശ്വാസം; കുറഞ്ഞ തുകയ്ക്ക് പറക്കാം, ഒറ്റ ടിക്കറ്റില്‍ ഇത്തിഹാദ്, എമിറേറ്റ് യാത്ര ഒരുങ്ങുന്നു
പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തിയിതാ. ഇനി കുറഞ്ഞ തുകയ്ക്ക് ടിക്കറ്റുകള്‍ ലഭിക്കും. ഒറ്റ ടിക്കറ്റില്‍ ഇത്തിഹാദ്, എമിറേറ്റ് യാത്ര ഒരുങ്ങുകയാണ്. വികസനത്തിന്റെ പുത്തന്‍ ചക്രവാളത്തിലേക്കു കൈ കോര്‍ത്ത് പറക്കാന്‍ ഇത്തിഹാദ് എയര്‍വേയ്‌സും എമിറേറ്റ് എയര്‍ലൈനും പുതിയ കരാറില്‍ ഒപ്പുവച്ചു dubai travel tickets . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രസിഡന്റ് ടിം ക്ലാര്‍ക്കും ഇത്തിഹാദ് സിഇഒ അന്റൊണാള്‍ഡോ നെവെസ് എന്നിവരുടെ സാന്നിധ്യത്തില്‍ എമിറേറ്റ്‌സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ അദ്‌നാന്‍ കാസിമും ഇത്തിഹാദ് എയര്‍വെയ്‌സ് ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ മുഹമ്മദ് അല്‍ ബുലൂകിയുമാണ് കരാറില്‍ ഒപ്പുവച്ചത്.
ഒരേ ടിക്കറ്റില്‍ ഇത്തിഹാദിലോ എമിറേറ്റ്‌സിലോ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. എമിറേറ്റ്‌സിന്റെ ടിക്കറ്റില്‍ ഇത്തിഹാദിലും ഇത്തിഹാദിന്റെ ടിക്കറ്റില്‍ എമിറേറ്റ്‌സിലും വ്യത്യസ്ത സെക്ടറിലേക്കു യാത്ര ചെയ്യാമെന്നതാണ് ആകര്‍ഷണം. വിനോദസഞ്ചാരം ശക്തിപ്പെടുത്തുന്നതോടൊപ്പം ആഗോളമത്സരം നേരിടാനും ഇതു വഴിയൊരുക്കും.
വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് അനുഗ്രഹമാകുന്നതാണ് പുതിയ സേവനം. എമിറേറ്റ്‌സ് എയര്‍ലൈന്‍ വഴി ഇത്തിഹാദിന്റെ ടിക്കറ്റ് എടുക്കാനും ബുക്ക് ചെയ്ത ടിക്കറ്റിലെ യാത്രാ തീയതി മാറ്റാനും സാധിക്കും. ഇത്തിഹാദ് എയര്‍വേയ്‌സില്‍ നിന്ന് എമിറേറ്റ്‌സിന്റെ ടിക്കറ്റെടുക്കാനും യാത്രാ തീയതി മാറ്റാനും അവസരമുണ്ട്. എയര്‍ലൈനുകളുടെ വെബ്‌സൈറ്റുകളിലും 2 വിമാന കമ്പനികളുടെ സര്‍വീസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കാണാം.
മികച്ചതും കൃത്യതയാര്‍ന്നതുമായ സേവനവും ടിക്കറ്റ് നിരക്കിലെ കുറവുമായിരിക്കും യാത്രക്കാരെ ആകര്‍ഷിക്കുക. വിനോദസഞ്ചാരികള്‍ക്ക് ഒറ്റ ടിക്കറ്റില്‍ വ്യത്യസ്ത നഗരങ്ങളിലൂടെ വിവിധ എയര്‍ലൈനുകള്‍ വഴിയുള്ള യാത്രയ്ക്കും അവസരമൊരുങ്ങും. നേരത്തെ ബുക്ക് ചെയ്ത സ്ഥലം മാറ്റി മറ്റൊരു നഗരത്തില്‍ നിന്നും യാത്ര തുടരാം. ഈ സേവനം ഉപയോഗപ്പെടുത്താന്‍ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്നവര്‍ മള്‍ട്ടി സിറ്റി ഫ്‌ലൈറ്റ് ഓപ്ഷന്‍ ആണ് തിരഞ്ഞെടുക്കേണ്ടത്.
പരീക്ഷണാര്‍ഥം തുടക്കത്തില്‍ ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് സേവനം. ഭാവിയില്‍ 2 എയര്‍ലൈനുകളുടെ എല്ലാ സെക്ടറുകളിലേക്കും ലഭ്യമാക്കും. ചൈനയില്‍നിന്ന് എമിറേറ്റ്‌സ് എയര്‍ലൈനില്‍ ദുബായില്‍ എത്തുന്ന സഞ്ചാരിക്ക് അബുദാബിയില്‍ നിന്ന് ഇത്തിഹാദ് എയര്‍വേയ്‌സില്‍ ചൈനയിലേക്കോ യൂറോപ്പിലേക്കോ പറക്കാം. ഒറ്റ ടിക്കറ്റ് ബുക്കിങില്‍ യാത്ര ക്രമീകരിക്കുന്നതിനാല്‍ നിരക്കു വര്‍ധനയില്‍ നിന്നും രക്ഷപ്പെടാം. ഭാവിയില്‍ യുകെയില്‍ നിന്ന് ദുബായില്‍ എത്തുന്ന ഇന്ത്യക്കാരന് യുഎഇയിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട ശേഷം ഇത്തിഹാദില്‍ അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്കു പറക്കാനുള്ള സൗകര്യമുണ്ടാകും.
Comments (0)