big ticket winner prize : അബുദാബി ബിഗ് ടിക്കറ്റ്: 20 മില്യണ്‍ ദിര്‍ഹം നേടാം; 'ഉറപ്പുള്ള ക്യാഷ് പ്രൈസുകളും', വിശദാംശങ്ങള്‍ ഇതാ - Pravasi Vartha
big ticket winner prize
Posted By editor Posted On

big ticket winner prize : അബുദാബി ബിഗ് ടിക്കറ്റ്: 20 മില്യണ്‍ ദിര്‍ഹം നേടാം; ‘ഉറപ്പുള്ള ക്യാഷ് പ്രൈസുകളും’, വിശദാംശങ്ങള്‍ ഇതാ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഈ മാസം വമ്പിച്ച സമ്മാനങ്ങള്‍ നേടാം. അടുത്ത ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പിനിടയ്ക്ക് നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കാനും big ticket winner prize അവസരമുണ്ട്. തെരഞ്ഞെടുക്കുന്ന എട്ട് ഭാഗ്യശാലികള്‍ക്ക് ക്യാഷ് പ്രൈസുകളും കരസ്ഥമാക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 
20 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസിനൊപ്പം ഏഴ് പേര്‍ക്ക് ജൂണ്‍ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയില്‍ ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ നേടാം. രണ്ടാം സമ്മാനം 100,000 ദിര്‍ഹം. മൂന്നാം സമ്മാനം 70,000 ദിര്‍ഹം. നാലാം സമ്മാനം 60,000 ദിര്‍ഹം. അഞ്ചാം സമ്മാനം 50,000 ദിര്‍ഹം. ആറാം സമ്മാനം 30,000 ദിര്‍ഹം. ഏഴാം സമ്മാനം 20,000 ദിര്‍ഹം. എട്ടാം സമ്മാനം 20,000 ദിര്‍ഹം.
ഓരോ ആഴ്ച്ചയും നടക്കുന്ന ഇലക്ട്രോണിക് ഡ്രോയില്‍ ഒരാള്‍ക്ക് 100,000 ദിര്‍ഹം. ഇലക്ട്രോണിക് ഡ്രോയിലൂടെ 2 മില്യണ്‍ ദിര്‍ഹമാണ് ബിഗ് ടിക്കറ്റ് നല്‍കുന്നത്. ഈ മാസം മാത്രം തെരഞ്ഞെടുക്കുന്നത് 100 വിജയികളെ. ക്യാഷ് പ്രൈസിനൊപ്പം ഡ്രീം കാര്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ജൂണ്‍ മൂന്നിന് റേഞ്ച് റോവര്‍ സ്വന്തമാക്കാന്‍ അവസരം. 150 ദിര്‍ഹം വിലയുള്ള രണ്ട് ഡ്രീം കാര്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൗജന്യമായി നേടാം.
അബുദാബി വിമാനത്താവളത്തിലെ അറൈവല്‍ ഹാളിന് അടുത്ത് നടക്കുന്ന ലൈവ് ഡ്രോ കാണാന്‍ ആരാധകര്‍ക്കും എത്താം. പരിപാടിയില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് പ്രത്യേകം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് 10,000 ദിര്‍ഹം സ്വന്തമാക്കാം. ലൈവ് ഡ്രോയ്ക്ക് ഇടയില്‍ Bouchra’s Big Question സെഗ്മെന്റില്‍ പങ്കെടുക്കുന്നവരില്‍ രണ്ടുപേര്‍ക്ക് ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാര്‍ ടിക്കറ്റും നേടാം.
ബിഗ് ടിക്കറ്റ് ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ലൈവ് ഡ്രോ കാണാം. വമ്പന്‍ സമ്മാനങ്ങള്‍ക്കൊപ്പം ബിഗ് ടിക്കറ്റുകളും സൗജന്യമായി നേടാം. ബിഗ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബിഗ് ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്നോ അബുദാബി, അല്‍ എയ്ന്‍ വിമാനത്താവളങ്ങളിലെ ഇന്‍സ്റ്റോര്‍ കൗണ്ടറുകളില്‍ നിന്നോ വാങ്ങാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *