
the view dubai: ദുബായ് നക്ഷത്രങ്ങള്‍ പോലെ തിളങ്ങുന്നു; അതിമനോഹര രാത്രി ദൃശ്യം പങ്കുവെച്ച് സുല്‍ത്താന്‍ അല്‍ നിയാദി
ദുബായുടെ അതിമനോഹര രാത്രി ദൃശ്യം പങ്കുവെച്ച് സുല്‍ത്താന്‍ അല്‍ നിയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള നഗരത്തിന്റെ ദൃശ്യമാണ് the view dubai സുല്‍ത്താന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ദുബായ് നക്ഷത്രങ്ങള്‍ പോലെ തിളങ്ങുന്നു എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. രാത്രിയില്‍ വെട്ടിത്തിളങ്ങുന്ന സുന്ദരമായ ചിത്രത്തില്‍ നഗരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം ദൃശ്യമാണ്. നേരത്തേ യു.എ.ഇയുടെ നിരവധി ചിത്രങ്ങള്‍ അല്‍ നിയാദി പങ്കുവെച്ചിരുന്നു.
ജന്മനാടായ അബുദാബിയിലെ അല്‍ഐനിന്റെ ആകാശദൃശ്യം ഇതില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. നേരത്തേയും പല ബഹിരാകാശ യാത്രികരും ഭൂമിയില്‍നിന്ന് 400 കി.മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് ദുബായുടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
Comments (0)