
rashid rover : റാഷിദ് റോവര്‍ 2 യുഎഇയുടെ മൂണ്‍ ലാന്‍ഡിംഗ് സ്വപ്നം സാക്ഷാത്കരിക്കും
യുഎഇയുടെ റാഷിദ് റോവര്‍ 2 എന്ന പുതിയ ചാന്ദ്ര റോവറിന്റെ rashid rover പ്രവര്‍ത്തനം മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലെ (എംബിആര്‍എസ്സി) ടീം ഇതിനകം ആരംഭിച്ചതായി എംബിആര്‍എസ്സി ഡയറക്ടര്‍ ജനറല്‍ സലേം അല്‍ മാരി സ്ഥിരീകരിച്ചു. ജാപ്പനീസ് നിര്‍മ്മിത ചാന്ദ്ര ലാന്‍ഡറായ ഹകുട്ടോ-ആര്‍ മിഷന്‍ 1 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ആദ്യത്തെ റാഷിദ് റോവറിന്റെ വിന്യാസം യാഥാര്‍ത്ഥ്യമായിരുന്നില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
സ്വകാര്യ കമ്പനിയായ ഐസ്‌പേസ് നിര്‍മ്മിച്ച ബഹിരാകാശ പേടകം ടച്ച്ഡൗണില്‍ നിന്ന് ഏതാനും നിമിഷങ്ങള്‍ മാത്രം അകലെയാണ് ടോക്കിയോയിലെ ഗ്രൗണ്ട് കണ്‍ട്രോള്‍ ടീമുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ത്രസ്റ്ററുകള്‍ ഉയര്‍ത്താനുള്ള ഇന്ധനം തീര്‍ന്നതിനാല്‍ അത് ഉപരിതലത്തിലേക്ക് വീഴുകയായിരുന്നു,’ ഐസ്പേസ് പറഞ്ഞു.
‘ഞങ്ങള്‍ വിജയകരമായ ദൗത്യം നിര്‍വഹിച്ചു’
റാഷിദ് റോവര്‍ ഒരു പരാജയമായിരുന്നില്ലെന്ന് എഞ്ചിനീയറിംഗ്, ബഹിരാകാശ പര്യവേക്ഷണം എന്നിവയില്‍ രണ്ട് പതിറ്റാണ്ടോളം അനുഭവപരിചയമുള്ള അല്‍മാരി പറഞ്ഞു. ചന്ദ്രനിലെ ആദ്യത്തെ റാഷിദ് റോവറിന്റെ ചിത്രങ്ങള്‍ കാണാന്‍ വ്യക്തിപരമായി താന്‍ ഇഷ്ടപ്പെടുമായിരുന്നുവെന്ന് അല്‍മാരി പറഞ്ഞു. എന്നാല്‍ അത് ചന്ദ്രനിലിറങ്ങുന്നത് ബുദ്ധിമുട്ടാണെന്നും 50 ശതമാനം വിജയശതമാനം മാത്രമേ ഉള്ളൂവെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.
‘ഈ ദൗത്യം ഇന്നത്തെ ബഹിരാകാശ മേഖലയിലെ ഏറ്റവും മികച്ചതിനെ പ്രതിഫലിപ്പിക്കുന്നു, അതിനാല്‍ ലോകമെമ്പാടുമുള്ള പങ്കാളികളുമായി സഹകരിച്ച് ദൗത്യങ്ങള്‍ വികസിപ്പിക്കുന്നു, ഒരുമിച്ച് വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. റാഷിദ് റോവര്‍ 2 യുഎഇയുടെ മൂണ്‍ ലാന്‍ഡിംഗ് സ്വപ്നം സാക്ഷാത്കരിക്കുമെന്നും’ അദ്ദേഹം തന്റെ ട്വീറ്റില്‍ കുറിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഏപ്രില്‍ 26ന് എംബിആര്‍എസ്സി സന്ദര്‍ശിക്കുകയും റാഷിദ് 2 പദ്ധതി ഉടന്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതോടെ ടീമിന് ആത്മവിശ്വാസം വര്‍ധിച്ചു. ആധുനിക ദുബായിയുടെ നിര്‍മ്മാതാവും ഷെയ്ഖ് മുഹമ്മദിന്റെ പിതാവുമായ പരേതനായ ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന് ആദര സൂചകമായാണ് രണ്ട് റോവറുകള്‍ക്കും ആ പേര് നല്‍കിയിരിക്കുന്നത്.
റാഷിദ് റോവര്‍ വഹിച്ചുള്ള പേടകത്തിന്റെ ദൗത്യം ചന്ദ്രനില്‍ ഇറങ്ങുന്നതില്‍ വിജയിച്ചില്ല. എന്നിരുന്നാലും, ചന്ദ്രനിലെത്താനുള്ള അഭിലാഷങ്ങളുടെ പരിധി ഉയര്‍ത്തുന്നതില്‍ ഞങ്ങള്‍ വിജയിച്ചു,’ ഷെയ്ഖ് മുഹമ്മദ് അന്ന് ട്വീറ്റ് ചെയ്തു: ‘നൂതന ബഹിരാകാശ പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള യുവാക്കളുടെയും യുവതികളുടെയും ഒരു ടീമിനെ സൃഷ്ടിക്കുന്നതിലും 10 വര്‍ഷത്തിനുള്ളില്‍ ഒരു ബഹിരാകാശ മേഖല കെട്ടിപ്പടുക്കുന്നതിലും ഞങ്ങള്‍ വിജയിച്ചു.” അദ്ദേഹം പറഞ്ഞിരുന്നു.
Comments (0)