
labor department dubai : യുഎഇ: അവര്‍ ഞങ്ങളുടെ സഹോദരങ്ങള്‍; തൊഴിലാളികള്‍ക്കായി ആഘോഷങ്ങള്‍ സംഘടിപ്പിച്ച് അധികൃതര്‍
ലോക തൊഴിലാളി ദിനത്തില്‍ തൊഴിലാളികള്‍ക്കായി ആഘോഷങ്ങള്‍ സംഘടിപ്പിച്ച് അധികൃതര്‍. ദുബായുടെ വിവിധ മേഖലകളില്‍ തൊഴില്‍ വകുപ്പ് ആഘോഷങ്ങള്‍ labor department dubai സംഘടിപ്പിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് മാന്യമായ ജീവിതം നല്‍കുന്നതിനുമായി യു.എ.ഇ മാതൃകയാണെന്ന് ദുബായ് പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബര്‍ അഫയേഴ്‌സ് ചെയര്‍മാനും ജി.ഡി.ആര്‍.എഫ്.എ ഉപമേധാവിയുമായ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു. ലോക തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ തൊഴില്‍കാര്യ സ്ഥിരം സമിതി അല്‍ വര്‍സാനിലെ ലേബര്‍ ക്യാമ്പില്‍ സംഘടിപ്പിച്ച ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ സൗഹൃദ പൂര്‍ണമായ അന്തരീക്ഷത്തില്‍ മെച്ചപ്പെടുത്താന്‍ ദുബൈ സദാസമയം പ്രതിജ്ഞാബദ്ധമാണെന്ന് മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ സഹോദരങ്ങളെപ്പോലെയാണ് അവരെ നോക്കിക്കാണുന്നതെന്ന് പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബര്‍ അഫയേഴ്‌സ് ഇന്‍ ദുബൈ സെക്രട്ടറി ജനറല്‍ അബ്ദുല്ല ലഷ്‌കരി പറഞ്ഞു.
അല്‍ നബൂദ ലേബര്‍ ക്യാമ്പില്‍ നടന്ന ആഘോഷ പരിപാടി തൊഴിലാളികള്‍ക്ക് സന്തോഷവും ആവേശവും പകരുന്നതായിരുന്നു. വിവിധ രാജ്യക്കാരുടെ സംസ്‌കാരങ്ങള്‍ അടയാളപ്പെടുത്തുന്ന കലാപരിപാടികള്‍ നടന്നു. വര്‍സാനിലെ ആഘോഷങ്ങള്‍ക്ക് പുറമേ പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബര്‍ അഫയേഴ്‌സ് – ദുബൈയിലെ മൂന്ന് സ്ഥലങ്ങളില്‍കൂടി ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളുടെ കലാസംസ്‌കാരിക രീതികള്‍ അടയാളപ്പെടുത്തുന്ന വിഡിയോ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി.
നിര്‍മാണ മേഖലയിലെ തൊഴിലാളികളെയും തൊഴിലിടങ്ങളെയും അംഗീകരിക്കുന്നതിനുള്ള സര്‍ക്കാര്‍തലത്തിലെ- ലോകത്തെ ആദ്യത്തെ സംരംഭമാണ് 2016ല്‍ ദുബായ് തുടങ്ങിയ തഖ്ദീര്‍ അവാര്‍ഡുകള്‍. തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍, അവകാശ സംരക്ഷണം, മികച്ച താമസസൗകര്യം, ആരോഗ്യസുരക്ഷ, ശമ്പളകാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങിയ മേഖലകള്‍ സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുന്നത്.
Comments (0)