
gulf visa : ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വീസ ഉടന്‍ വരുന്നു
ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വീസ ഉടന്‍ വരുന്നു. ഈ വിസ എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഒറ്റ വീസയില്‍ സന്ദര്‍ശിക്കാന്‍ gulf visa അവസരമൊരുക്കുന്നു. ഇതിനെ കുറിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm കഴിഞ്ഞ വര്‍ഷാവസാനം ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പ് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ വിജയകരമായ പരീക്ഷണമായിരുന്നു. വിനോദ സഞ്ചാരികളെ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്ന സമാനമായ യാത്രാ നയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇത് കാരണമായി. ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വീസ അനുവദിക്കാന്‍ ആലോചനയുള്ളതായി ദുബായില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുത്ത ഗള്‍ഫ് ടൂറിസം മന്ത്രാലയ അതോറിറ്റി അധികൃതര്‍ വെളിപ്പെടുത്തി.
Comments (0)