
fujairah court : യുഎഇ: ബീച്ചില്‍ വച്ച് അമ്മയെയും കുട്ടികളെയും നായ ആക്രമിച്ച സംഭവം; കോടതി വിധി ഇങ്ങനെ
ഫുജൈറയിലെ ബീച്ചില്‍ വച്ച് അമ്മയെയും കുട്ടികളെയും നായ ആക്രമിച്ച സംഭവത്തില്‍ കോടതി ശിക്ഷ fujairah court വിധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഫുജൈറ ബീച്ചില്‍ സന്ദര്‍ശനത്തിനെത്തിയ അമ്മയെയും അവരുടെ ആറും 11ഉം വയസ്സുള്ള രണ്ട് കുട്ടികളെയും നായ് ആക്രമിച്ചതായി ഫുജൈറയിലെ സര്‍ക്കാര്‍ ആശുപത്രിയാണ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് നായുടെ ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുകയായിരുന്നു.
ശേഷം ഫുജൈറ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി മൂന്ന് പേര്‍ക്ക് പിഴ ശിക്ഷ വിധിച്ചു. ഒരു പുരുഷനും രണ്ട് സ്ത്രീകള്‍ക്കുമാണ് കോടതി പിഴ വിധിച്ചത്. ലൈസന്‍സില്ലാതെ നായെ സ്വന്തമാക്കിയതിന് 10,000 ദിര്‍ഹം പിഴയും രണ്ട് സ്ത്രീകള്‍ക്ക് ജീവന്‍ അപകടത്തിലാക്കിയതിന് 10,000 ദിര്‍ഹം വീതം അധിക പിഴയുമാണ് ചുമത്തിയത്. പൊതുസ്ഥലത്ത് നായെ നിയന്ത്രിക്കുന്നതില്‍ ഇവര്‍ അശ്രദ്ധ കാണിച്ചതായി കോടതി കണ്ടെത്തി.
Comments (0)