
expat life : യുഎഇ: മനുഷ്യത്വമുള്ളവരുടെ സഹകരണം; 14 വര്‍ഷത്തെ ദുരിതത്തിനും പ്രതിസന്ധിക്കും ശേഷം പ്രവാസി മലയാളി നാട്ടിലേക്ക് മടങ്ങി
14 വര്‍ഷത്തെ ദുരിതത്തിനും പ്രതിസന്ധിക്കും ശേഷം പ്രവാസി മലയാളി നാട്ടിലേക്ക് മടങ്ങി. തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിക്ക് മനുഷ്യത്വമുള്ളവരുടെ സഹായം ലഭിച്ചതോടെയാണ് യു.എ.ഇയില്‍നിന്നും നാട്ടിലേക്ക് പോകാന്‍ സാധിച്ചത് expat life . യു.എ.ഇയില്‍ നിരവധി സംരംഭങ്ങള്‍ നടത്തിയ ആളായിരുന്നു ഇദ്ദേഹം. ഇടയ്ക്ക് ബിസിനസില്‍ വന്ന പ്രശ്‌നങ്ങള്‍ ഇദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കി. ഇതാണ് നാട്ടിലേക്ക് പോകാനുള്ള യാത്രയ്ക്ക് തടസ്സമായത്. പിന്നീട് ഇതിന് പിന്നാലെ കൊവിഡ് കൂടി വന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. അഞ്ചുവര്‍ഷത്തിലേറെയായി ഇദ്ദേഹത്തിന്റെ വിസ കാലാവധി കഴിഞ്ഞിരുന്നു. ആ വകയില്‍ തന്നെ 1,24,000ത്തിലേറെ ദിര്‍ഹം പിഴയും വന്നു. ഇതോടെ പ്രതിസന്ധി ഇരട്ടിയായി. ഭാര്യയും രണ്ടു മക്കളുമുള്ള ഇദ്ദേഹം നാട്ടില്‍ പോകുന്നതിന് നിരവധി പേരെ സമീപിച്ചു നോക്കി. എന്നാല്‍ അവിടെയെല്ലാം നിരാശയായിരുന്നു ഫലം. ഇതിനിടെ ശരീരം തളര്‍ത്തിക്കൊണ്ട് ഹൃദ്രോഗം വന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. നാട്ടില്‍ പോയി തുടര്‍ ചികിത്സക്ക് വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും കഴിയാത്ത രൂപത്തില്‍ പ്രയാസത്തിലായെന്ന് ഇദ്ദേഹം പറയുന്നു.
ഉമ്മുല്‍ഖുവൈനില്‍ നടത്തിയിരുന്ന ഭക്ഷണശാല കോവിഡ് വന്നതോടെ ആളുകളില്‍ നിന്ന് പണം ലഭിക്കാതെ വലിയ പ്രതിസന്ധിയിലായി. ഇതോടെ കടബാധ്യത ഏറിയപ്പോള്‍ ആത്മഹത്യയെ പറ്റി വരെ ചിന്തിച്ചു. അവസാന ശ്രമമെന്ന നിലയിലാണ് ഈ 54കാരന്‍ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുമായി ബന്ധപ്പെട്ടത്. അതോടെയാണ് ഇദ്ദേഹത്തിന്റെ ദുരിത ജീവിതം അവസാനിച്ചത്. വിവിധ വകുപ്പുകളിലെ സ്വദേശികളായ ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹകരണത്തോടെയാണ് വിഷയത്തില്‍ പരിഹാരം കാണാന്‍ കഴിഞ്ഞതെന്ന് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. അഷ്‌റഫ് താമരശ്ശേരിയുടെ ഇടപെടലില്‍ ചെറിയ തുക അടച്ച് ഔട്ട് പാസ് ലഭിക്കുകയും അന്ന് രാത്രി തന്നെ നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.
Comments (0)