employee job loss insurance : യുഎഇ: ജോലി നഷ്ടപ്പെട്ടാല്‍ ടെന്‍ഷന്‍ വേണ്ട, ജീവനക്കാര്‍ക്ക് ഉപകാര പ്രദമായ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ അംഗമാകൂ - Pravasi Vartha

employee job loss insurance : യുഎഇ: ജോലി നഷ്ടപ്പെട്ടാല്‍ ടെന്‍ഷന്‍ വേണ്ട, ജീവനക്കാര്‍ക്ക് ഉപകാര പ്രദമായ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ അംഗമാകൂ

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

പ്രവാസികള്‍ക്ക് ഇനി ജോലി നഷ്ടപ്പെട്ടാല്‍ ടെന്‍ഷന്‍ വേണ്ട. ജീവനക്കാര്‍ക്ക് ഉപകാര പ്രദമായ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ അംഗമാകുന്നതിലൂടെ employee job loss insurance സാമ്പത്തിക സുരക്ഷിതത്വം നേടാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ജോലി നഷ്ടപ്പെട്ട സ്വദേശികള്‍ക്കും വിദേശികള്‍ക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക 3 മാസത്തേക്കു നല്‍കുന്ന പദ്ധതിയാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്. 16,000 ദിര്‍ഹത്തില്‍ കുറവ് ശമ്പളമുള്ളവര്‍ക്ക് മാസത്തില്‍ 5 ദിര്‍ഹമും (112 രൂപ) അതില്‍ കൂടുതല്‍ ശമ്പളം ഉള്ളവര്‍ക്ക് 10 ദിര്‍ഹമുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തില്‍ ഒരിക്കല്‍ ഒന്നിച്ചോ അടയ്ക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും.
ഗാര്‍ഹിക ജോലിക്കാര്‍, ഫ്രീസോണ്‍ തൊഴിലാളികള്‍, നിക്ഷേപകര്‍, താല്‍ക്കാലിക ജോലിക്കാര്‍, വിരമിച്ച് പെന്‍ഷന്‍ ലഭിക്കുന്നവര്‍, 18 വയസ്സിനു താഴെയുള്ളവര്‍ എന്നിവര്‍ക്ക് ഇളവുണ്ട്. എങ്കിലും താല്‍പര്യമുള്ള 18 വയസ്സു പൂര്‍ത്തിയായവര്‍ക്ക് നിലവിലെ തൊഴില്‍രഹിത ഇന്‍ഷുറന്‍സ് എടുക്കാവുന്നതാണ്. ഒരാള്‍ ഒന്നിലേറെ പോളിസി എടുക്കേണ്ടതില്ല. പോളിസി എടുത്തശേഷം ജോലി മാറിയാലും 12 മാസം പ്രീമിയം അടച്ചവര്‍ക്കേ ആനുകൂല്യം ലഭിക്കൂ.
നാമമാത്ര പ്രീമിയമുള്ള ഇന്‍ഷുറന്‍സ് തൊഴിലാളികള്‍ സ്വന്തം നിലയ്ക്കാണ് എടുക്കേണ്ടതെങ്കിലും അതാതു സ്ഥാപനങ്ങള്‍ തൊഴില്‍ രഹിത ഇന്‍ഷൂറന്‍സ് എടുത്തു നല്‍കിയാല്‍ മാത്രമേ മുഴുവന്‍ പേര്‍ക്കും പരിരക്ഷ ഉറപ്പുവരുത്താനാകൂവെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒന്നുകില്‍ ഈ തുക കമ്പനി നേരിട്ട് അടയ്ക്കാം. അല്ലെങ്കില്‍ തൊഴിലാളികളുടെ ശമ്പളത്തില്‍നിന്ന് ഈടാക്കാം. സ്വന്തം നിലയ്ക്ക് ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അറിയാത്തവര്‍ക്കും ഇത് ആശ്വാസമാകും.
യുഎഇയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും തൊഴില്‍ നഷ്ട ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണ്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതിന്റെ ഇടവേളകളില്‍ മാന്യമായ ജീവിതം നയിക്കാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്കെല്ലാം പരിരക്ഷ നല്‍കുന്നതാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്. അതേസമയം യുഎഇയില്‍ ജനുവരി പ്രഖ്യാപിച്ച തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ ഇതുവരെ 12.9 ലക്ഷം പേര്‍ ചേര്‍ന്നതായി മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. ജൂണ്‍ 30നകം ഇന്‍ഷുറന്‍സില്‍ ചേരാത്തവര്‍ക്ക് 400 ദിര്‍ഹം (8910 രൂപ) പിഴ ചുമത്തുമെന്നും ഓര്‍മിപ്പിച്ചു. ആദ്യ 3 മാസത്തിനകം ഇന്‍ഷുറന്‍സ് വരിക്കാരുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞിരുന്നു. കഴിഞ്ഞ മാസം 2.9 ലക്ഷം പേര്‍ പുതുതായി ചേര്‍ന്നു.

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

Related Posts

Leave a Reply

Your email address will not be published. Required fields are marked *