big ticket 20 million price : ഒന്നൊന്നര ഭാഗ്യം തന്നെ; അബുദാബി ബിഗ് ടിക്കറ്റിന്റെ മെഗാ സമ്മാനം രണ്ട് തവണ സ്വന്തമാക്കി പ്രവാസി മലയാളി; ഇത്തവണത്തേതിന് പ്രത്യേകതകളേറെ - Pravasi Vartha
big ticket 20 million price
Posted By editor Posted On

big ticket 20 million price : ഒന്നൊന്നര ഭാഗ്യം തന്നെ; അബുദാബി ബിഗ് ടിക്കറ്റിന്റെ മെഗാ സമ്മാനം രണ്ട് തവണ സ്വന്തമാക്കി പ്രവാസി മലയാളി; ഇത്തവണത്തേതിന് പ്രത്യേകതകളേറെ

രണ്ട് തവണ ബിഗ് ടിക്കറ്റിന്റെ മെഗാ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. അബുദാബി ബിഗ് ടിക്കറ്റിന്റെ പുതിയ നറുക്കെടുപ്പിലെ മെഗാ വിജയിയാണ് പ്രദീപ് കുമാര്‍. 15 മില്യണ്‍ ദിര്‍ഹം ആണ് അദ്ദേഹം സ്വന്തമാക്കിയത്. രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് big ticket 20 million price ഈ മലയാളി ടിക്കറ്റെടുത്തത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
‘ഞാന്‍ മുംബൈ വഴി തിരുവനന്തപുരത്തേക്ക് പറക്കുമ്പോള്‍ അബുദാബി വിമാനത്താവളത്തിലെ ഇന്‍-സ്റ്റോര്‍ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് വാങ്ങി. എന്റെ മടക്ക ടിക്കറ്റ് ചെന്നൈയില്‍ നിന്നായിരുന്നു. കുറഞ്ഞ വിമാന നിരക്ക് കണക്കിലെടുത്ത് ടു-സ്റ്റോപ്പ് കണക്റ്റിംഗ് ഫ്‌ലൈറ്റുകളാണ് ഞാന്‍ എടുത്തത്. അപ്പോഴാണ് നറുക്കെടുപ്പ് വിജയിച്ച വിവരം അറിയുന്നത്’ കുമാര്‍ പറഞ്ഞു. അബുദാബിയിലെ ഒരു ഓഫ്ഷോര്‍ കമ്പനിയില്‍ കണ്‍ട്രോള്‍ റൂം ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ് 50 കാരന്‍.
1986 മുതല്‍ യുഎഇയില്‍ താമസിക്കുന്ന കുമാറിന് ഇത് രണ്ടാം തവണയാണ് ഭാഗ്യം ലഭിക്കുന്നത്. ‘1996-ല്‍ ഒരിക്കല്‍ ഞാന്‍ 100,000 ദിര്‍ഹത്തിന്റെ മെഗാ സമ്മാനം നേടിയിരുന്നു. അന്ന് അത്ര മാത്രമായിരുന്നു ഒന്നാം സ്ഥാനത്തിനുള്ള നറുക്കെടുപ്പ് സമ്മാനം, ടിക്കറ്റുകള്‍ക്ക് 100 ദിര്‍ഹം വിലയുണ്ടായിരുന്നു. ശേഷം ടിക്കറ്റുകള്‍ വാങ്ങുന്നത് ഞാന്‍ തുടര്‍ന്നു,” പറഞ്ഞു.
10 വര്‍ഷത്തിലേറെയായി അദ്ദേഹം ക്രമരഹിതമായി ടിക്കറ്റ് വാങ്ങുന്നു. ”രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ഞാന്‍ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഒറ്റയ്‌ക്കോ സുഹൃത്തുക്കളുടെ കൂടെയോ ടിക്കറ്റ് വാങ്ങാറുണ്ട്. എന്റെ രണ്ട് സുഹൃത്തുക്കളായ റോബിന്‍സണും ഡോ ഹനീഫയുമായി ഞാന്‍ സമ്മാനം പങ്കിടും. ഞങ്ങള്‍ എല്ലാവരും തിരുവനന്തപുരത്തു നിന്നുള്ള ബാല്യകാല സുഹൃത്തുക്കളാണ്, ”അദ്ദേഹം പറഞ്ഞു.
ഭാര്യ, ഒരു മകന്‍, ഒരു മകള്‍ എന്നിവരാണ് കുമാറിനുള്ളത്. എന്റെ കുട്ടികള്‍ ഇന്ത്യയില്‍ ജോലി ചെയ്യുകയാണ്. മകന്‍ വിവാഹിതനാണ്, അടുത്തത് മകളുടെ വിവാഹം നടത്തണം. തിരുവനന്തപുരത്ത് ഒരു ഫാം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്നും പ്രദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അബുദാബിയില്‍ വിമാനം ഇറങ്ങി മണിക്കൂറുകള്‍ക്ക് ശേഷം, കുമാര്‍ ഇന്ന് ജോലിയില്‍ തിരിച്ചെത്തി, ജോലിക്ക് കൂടുതല്‍ പ്രധാനമുള്ളതിനാല്‍ ആഘോഷങ്ങള്‍ക്ക് പിന്നീട് നടത്താമെന്ന് തീരുമാനിച്ചുവെന്ന് ഈ വിജയി പറഞ്ഞു. ”എനിക്ക് ഇന്ന് ഒരു ദിവസം അവധിയെടുത്ത് ആഘോഷിക്കാമായിരുന്നു, പക്ഷേ എന്റെ സഹപ്രവര്‍ത്തകന്‍ ജോലിസ്ഥലത്ത് കാത്തിരിക്കുന്നതിനാല്‍ ഞാന്‍ ജോലിയില്‍ തിരിച്ചെത്തി. ഇന്നത്തെ ഡ്യൂട്ടി എന്നെ ഏല്‍പ്പിച്ച ശേഷം മാത്രമേ അവര്‍ക്ക് പോകാനാകൂ. ആഘോഷങ്ങള്‍ കാത്തിരിക്കാം. നമ്മുടെ ജീവിതത്തില്‍ നാം എളിമയുള്ളവരായി നിലകൊള്ളണം,’ അദ്ദേഹം വ്യക്തമാക്കി.
പ്രദീപ് ടിക്കറ്റുകള്‍ വാങ്ങുന്നത് തുടരും, അത് അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വിജയിക്കാനുള്ള ഏക മാര്‍ഗമാണ്. ”എന്റെ സുഹൃത്ത് കഴിഞ്ഞ തവണ ടിക്കറ്റ് വാങ്ങാനുള്ള പണം ശേഖരിക്കാന്‍ ആഗ്രഹിച്ചു, പക്ഷേ അത് നടന്നില്ല. അതുകൊണ്ട് അടുത്ത ടിക്കറ്റ് ഒരുമിച്ച് വാങ്ങാമെന്ന് ഞാന്‍ അവനോട് പറഞ്ഞു. മൂന്നാമതും ഭാഗ്യം കിട്ടിയാലോ” പ്രവാസി മലയാളി ചിരിച്ച് കൊണ്ട് പറഞ്ഞു.

രണ്ട് തവണ ബിഗ് ടിക്കറ്റിന്റെ മെഗാ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. അബുദാബി ബിഗ് ടിക്കറ്റിന്റെ പുതിയ നറുക്കെടുപ്പിലെ മെഗാ വിജയിയാണ് പ്രദീപ് കുമാര്‍. 15 മില്യണ്‍ ദിര്‍ഹം ആണ് അദ്ദേഹം സ്വന്തമാക്കിയത്. രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് ഈ മലയാളി ടിക്കറ്റെടുത്തത്.
‘ഞാന്‍ മുംബൈ വഴി തിരുവനന്തപുരത്തേക്ക് പറക്കുമ്പോള്‍ അബുദാബി വിമാനത്താവളത്തിലെ ഇന്‍-സ്റ്റോര്‍ കൗണ്ടറില്‍ നിന്ന് ടിക്കറ്റ് വാങ്ങി. എന്റെ മടക്ക ടിക്കറ്റ് ചെന്നൈയില്‍ നിന്നായിരുന്നു. കുറഞ്ഞ വിമാന നിരക്ക് കണക്കിലെടുത്ത് ടു-സ്റ്റോപ്പ് കണക്റ്റിംഗ് ഫ്‌ലൈറ്റുകളാണ് ഞാന്‍ എടുത്തത്. അപ്പോഴാണ് നറുക്കെടുപ്പ് വിജയിച്ച വിവരം അറിയുന്നത്’ കുമാര്‍ പറഞ്ഞു. അബുദാബിയിലെ ഒരു ഓഫ്ഷോര്‍ കമ്പനിയില്‍ കണ്‍ട്രോള്‍ റൂം ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ് 50 കാരന്‍.
1986 മുതല്‍ യുഎഇയില്‍ താമസിക്കുന്ന കുമാറിന് ഇത് രണ്ടാം തവണയാണ് ഭാഗ്യം ലഭിക്കുന്നത്. ‘1996-ല്‍ ഒരിക്കല്‍ ഞാന്‍ 100,000 ദിര്‍ഹത്തിന്റെ മെഗാ സമ്മാനം നേടിയിരുന്നു. അന്ന് അത്ര മാത്രമായിരുന്നു ഒന്നാം സ്ഥാനത്തിനുള്ള നറുക്കെടുപ്പ് സമ്മാനം, ടിക്കറ്റുകള്‍ക്ക് 100 ദിര്‍ഹം വിലയുണ്ടായിരുന്നു. ശേഷം ടിക്കറ്റുകള്‍ വാങ്ങുന്നത് ഞാന്‍ തുടര്‍ന്നു,” പറഞ്ഞു.
10 വര്‍ഷത്തിലേറെയായി അദ്ദേഹം ക്രമരഹിതമായി ടിക്കറ്റ് വാങ്ങുന്നു. ”രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ഞാന്‍ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ഒറ്റയ്‌ക്കോ സുഹൃത്തുക്കളുടെ കൂടെയോ ടിക്കറ്റ് വാങ്ങാറുണ്ട്. എന്റെ രണ്ട് സുഹൃത്തുക്കളായ റോബിന്‍സണും ഡോ ഹനീഫയുമായി ഞാന്‍ സമ്മാനം പങ്കിടും. ഞങ്ങള്‍ എല്ലാവരും തിരുവനന്തപുരത്തു നിന്നുള്ള ബാല്യകാല സുഹൃത്തുക്കളാണ്, ”അദ്ദേഹം പറഞ്ഞു.
ഭാര്യ, ഒരു മകന്‍, ഒരു മകള്‍ എന്നിവരാണ് കുമാറിനുള്ളത്. എന്റെ കുട്ടികള്‍ ഇന്ത്യയില്‍ ജോലി ചെയ്യുകയാണ്. മകന്‍ വിവാഹിതനാണ്, അടുത്തത് മകളുടെ വിവാഹം നടത്തണം. തിരുവനന്തപുരത്ത് ഒരു ഫാം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്നും പ്രദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അബുദാബിയില്‍ വിമാനം ഇറങ്ങി മണിക്കൂറുകള്‍ക്ക് ശേഷം, കുമാര്‍ ഇന്ന് ജോലിയില്‍ തിരിച്ചെത്തി, ജോലിക്ക് കൂടുതല്‍ പ്രധാനമുള്ളതിനാല്‍ ആഘോഷങ്ങള്‍ക്ക് പിന്നീട് നടത്താമെന്ന് തീരുമാനിച്ചുവെന്ന് ഈ വിജയി പറഞ്ഞു. ”എനിക്ക് ഇന്ന് ഒരു ദിവസം അവധിയെടുത്ത് ആഘോഷിക്കാമായിരുന്നു, പക്ഷേ എന്റെ സഹപ്രവര്‍ത്തകന്‍ ജോലിസ്ഥലത്ത് കാത്തിരിക്കുന്നതിനാല്‍ ഞാന്‍ ജോലിയില്‍ തിരിച്ചെത്തി. ഇന്നത്തെ ഡ്യൂട്ടി എന്നെ ഏല്‍പ്പിച്ച ശേഷം മാത്രമേ അവര്‍ക്ക് പോകാനാകൂ. ആഘോഷങ്ങള്‍ കാത്തിരിക്കാം. നമ്മുടെ ജീവിതത്തില്‍ നാം എളിമയുള്ളവരായി നിലകൊള്ളണം,’ അദ്ദേഹം വ്യക്തമാക്കി.
പ്രദീപ് ടിക്കറ്റുകള്‍ വാങ്ങുന്നത് തുടരും, അത് അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വിജയിക്കാനുള്ള ഏക മാര്‍ഗമാണ്. ”എന്റെ സുഹൃത്ത് കഴിഞ്ഞ തവണ ടിക്കറ്റ് വാങ്ങാനുള്ള പണം ശേഖരിക്കാന്‍ ആഗ്രഹിച്ചു, പക്ഷേ അത് നടന്നില്ല. അതുകൊണ്ട് അടുത്ത ടിക്കറ്റ് ഒരുമിച്ച് വാങ്ങാമെന്ന് ഞാന്‍ അവനോട് പറഞ്ഞു. മൂന്നാമതും ഭാഗ്യം കിട്ടിയാലോ” പ്രവാസി മലയാളി ചിരിച്ച് കൊണ്ട് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *