annual investment meeting : കേരള മുഖ്യമന്ത്രി യുഎഇയിലെത്തുന്നു; നിക്ഷേപക സംഗമം 8ന് അബുദാബിയില്‍ - Pravasi Vartha
annual investment meeting
Posted By editor Posted On

annual investment meeting : കേരള മുഖ്യമന്ത്രി യുഎഇയിലെത്തുന്നു; നിക്ഷേപക സംഗമം 8ന് അബുദാബിയില്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തുന്നു. പന്ത്രണ്ടാമത് വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ (എഐഎം ഗ്ലോബല്‍ 2023) annual investment meeting പങ്കെടുക്കുന്നതിനാണ് വരുന്നത്. ഈമാസം 8ന് അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലാണ് നിക്ഷേപക സംഗമം ആരംഭിക്കുക. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെയും അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് സമ്മേളനം. 170 രാജ്യങ്ങളില്‍ നിന്നുള്ള 12,000 പേര്‍ സംഗമത്തിന് എത്തുമെന്നാണ് പ്രതീക്ഷ. 100ലേറെ സെഷനുകളിലായി 600ലധികം വിദഗ്ധര്‍ പ്രസംഗിക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും സമ്മേളനത്തിന് ക്ഷണിച്ചിരുന്നു.
സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു പുറമേ വിവിധ രാജ്യങ്ങളിലെ സാമ്പത്തിക വിദഗ്ധര്‍, ബിസിനസ്സുകാര്‍, പ്രാദേശിക – രാജ്യാന്തര നിക്ഷേപകര്‍, ആഗോള കമ്പനികള്‍, പ്രോജക്ട് ഉടമകള്‍, സ്മാര്‍ട്ട് സിറ്റി, ടെക്‌നോളജി സേവന ദാതാക്കള്‍ തുടങ്ങി ഒട്ടേറെ പേര്‍ അണിനിരക്കും. സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിട, ഇടത്തരം ധനകാര്യ സ്ഥാപനങ്ങള്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങി പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കാളികളാകും.
നേരിട്ടുള്ള വിദേശ നിക്ഷേപം, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ഭാവി നഗരങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന കര്‍മരേഖക്കു രൂപം നല്‍കും. ടൂറിസം, ഹോസ്പിറ്റാലിറ്റി, കൃഷി, ഊര്‍ജം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, നിര്‍മാണം, ഗതാഗതം, ലോജിസ്റ്റിക്സ്, ധനകാര്യം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കാണ് ഊന്നല്‍.
സുസ്ഥിര സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ഭാവി നിക്ഷേപ അവസരങ്ങള്‍ എന്ന പ്രമേയത്തില്‍ നടക്കുന്ന സംഗമത്തില്‍ പുതിയ വെല്ലുവിളികളും അവസരങ്ങളും ചര്‍ച്ച ചെയ്യും. കോവിഡ് മഹാമാരിയുടെ പിടിയില്‍നിന്ന് ആഗോള സമ്പദ് വ്യവസ്ഥയെ മോചിപ്പിക്കുന്നതിനുള്ള വഴികളും ആരായും. സുസ്ഥിര, ഹരിത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളും ആവിഷ്‌കരിക്കും. നേരിട്ടുള്ള വിദേശ നിക്ഷേപം സുഗമമാക്കുക, വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനു സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക, സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിന് മികച്ച നയങ്ങള്‍ രൂപപ്പെടുത്തുക എന്നീ കാര്യങ്ങളും സജീവ പരിഗണനാ വിഷയങ്ങളാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *