
abu dhabi to kerala : യുഎഇയില്‍ നിന്ന് ഉത്തര കേരളത്തിലേക്ക് വിമാന ടിക്കറ്റ് കിട്ടാനില്ല; ദുരിതത്തിലായി പ്രവാസികള്‍
യുഎഇയില്‍ നിന്ന് ഉത്തര കേരളത്തിലേക്ക് വിമാന ടിക്കറ്റ് കിട്ടാനില്ല. ഗോ ഫസ്റ്റ് നിര്‍ത്തലാക്കിയതോടെയാണ് യുഎഇയില്‍നിന്ന് മലബാറിലേക്കുള്ള വിമാന ടിക്കറ്റിന് abu dhabi to kerala ക്ഷാമം നേരിട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm മറ്റ് എയര്‍ലൈനുകളില്‍ ടിക്കറ്റ് നിരക്കു ഇരട്ടിയോളം വര്‍ധിച്ചു. അബുദാബിയില്‍നിന്ന് ഇന്നു മുതല്‍ 3 ദിവസത്തേക്കു വിമാന ടിക്കറ്റ് കിട്ടാനില്ല. കണ്ണൂര്‍, കോഴിക്കോട്, മംഗളൂരു സെക്ടറിലേക്കു പോകേണ്ടവരാണ് കൂടുതല്‍ ദുരിതത്തിലായത്.
350 ദിര്‍ഹത്തിന് ലഭിച്ചിരുന്ന ടിക്കറ്റിന് 850 ദിര്‍ഹമായി. കൂടുതല്‍ തുക കൊടുത്താലും അബുദാബിയില്‍നിന്ന് 8ന് ശേഷമേ ടിക്കറ്റ് കിട്ടാനുള്ളൂവെന്ന് യാത്രക്കാര്‍ പറയുന്നു. ഗോ എയറില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ റദ്ദാക്കി മറ്റു എയര്‍ലൈനുകളെ ആശ്രയിക്കുകയാണ്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വന്‍ നിരക്കാണ് ബജറ്റ് എയര്‍ലൈനുകള്‍ ഈടാക്കുന്നത്.
Comments (0)