visa screening abu dhabi : യുഎഇ: വിസയുമായി ബന്ധപ്പെട്ട പ്രത്യേക അറിയിപ്പുമായി അധികൃതര്‍ - Pravasi Vartha
visa screening abu dhabi
Posted By editor Posted On

visa screening abu dhabi : യുഎഇ: വിസയുമായി ബന്ധപ്പെട്ട പ്രത്യേക അറിയിപ്പുമായി അധികൃതര്‍

6 മാസത്തില്‍ കൂടുതല്‍ വിദേശത്തു കഴിഞ്ഞ അബുദാബി വീസക്കാര്‍ക്കായി പ്രത്യേക അറിയിപ്പുമായി അധികൃതര്‍. എമിറേറ്റിലേക്ക് തിരിച്ച് എത്തണമെങ്കില്‍ വീസാ കാലാവധി 60 ദിവസമെങ്കിലും ഉണ്ടായിരിക്കണമെന്ന് ഐസിപി visa screening abu dhabi അറിയിച്ചു. കാലപരിധി ഇല്ലാത്ത വീസക്കാരുടെ റിട്ടേണ്‍ പെര്‍മിറ്റ് അപേക്ഷ സ്വീകരിക്കില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm  ഇത്തരക്കാരോട് വീസ റദ്ദാക്കി പുതിയ വീസ എടുക്കാനാണ് നിര്‍ദേശം.
6 മാസത്തിനു ശേഷം യുഎഇയിലേക്കു വരണമെങ്കില്‍ ഐസിപി വെബ്‌സൈറ്റിലൂടെ റിട്ടേണ്‍ പെര്‍മിറ്റിന് അപേക്ഷിക്കണം. അപേക്ഷയോടൊപ്പം വൈകിയതിന്റെ കാരണം ബോധിപ്പിക്കുന്ന രേഖ അറബിക് ഭാഷയിലേക്കു മൊഴിമാറ്റി ഹാജരാക്കണം. ചികിത്സ, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് പോയതെങ്കില്‍ ഡോക്ടറുടെയോ സ്‌കൂളിന്റെയോ കത്താണ് ഹാജരാക്കേണ്ടത്. റീ എന്‍ട്രി പെര്‍മിറ്റിന് 445 ദിര്‍ഹമാണ് നിരക്ക്. കൂടാതെ വൈകിയ ഓരോ മാസത്തിനും 100 ദിര്‍ഹം വീതം അടയ്ക്കുകയും വേണം. ടൈപ്പിങ് സെന്റര്‍ മുഖേനയും റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം.
റീ എന്‍ട്രിയില്‍ വരുന്നവരുടെ പാസ്‌പോര്‍ട്ടിന് 3 മാസത്തെയും പുതിയ വീസയില്‍ വരുന്നവരുടെ പാസ്‌പോര്‍ട്ടിന് 6 മാസത്തെയും കാലാവധി ഉണ്ടായിരിക്കണം. കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുന്‍പു വരെ പാസ്‌പോര്‍ട്ട് പുതുക്കാനും അവസരമുണ്ട്. ഇതേസമയം ദുബായ് വീസക്കാര്‍ക്ക് ഒരു ദിവസത്തെ കാലാവധി ഉണ്ടെങ്കിലും പ്രവേശനം അനുവദിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *