പ്രശസ്ത ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ വിന്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ റാസല്‍ഖൈമയില്‍ നിരവധി പുതിയ ഹോട്ടലുകള്‍ തുറക്കാന്‍ പോകുകയാണ്. അതിനാല്‍ വരും വര്‍ഷങ്ങളില്‍ റാസല്‍ഖൈമയുടെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ hiring in ras al khaimah സൃഷ്ടിക്കപ്പെടും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
”മൊത്തത്തില്‍, റാസല്‍ ഖൈമയില്‍ 8,000 ഹോട്ടല്‍മുറികള്‍ ഉണ്ട്, ഞങ്ങള്‍ ഈ വര്‍ഷം 450 അധിക മുറികളും അടുത്ത വര്‍ഷം 1,000-ത്തിലധികം മുറികളും നോക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ റൂമുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് ശ്രമിക്കുന്നതെന്ന് റാസല്‍ ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റാക്കി ഫിലിപ്സ് പറഞ്ഞു.
ഈ വര്‍ഷം, എമിറേറ്റില്‍ മിന അല്‍ അറബിലെ അനന്തര ഹോട്ടലും അല്‍ ഹംറയില്‍ സോഫിടെല്‍ ഹോട്ടലും തുറക്കും. കൂടാതെ, എമിറേറ്റിന്റെ ഹോസ്പിറ്റാലിറ്റി വിപണിയില്‍ വലിയ സ്വാധീനം ചെലുത്തുന്ന അല്‍ദാര്‍, അബുദാബി നാഷണല്‍ ഹോട്ടലുകള്‍, എമാര്‍ എന്നിവയുള്‍പ്പെടെ നിരവധി വന്‍കിട ബിസിനസ് കമ്പനികളും റാസല്‍ഖൈമയില്‍ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎസ് ആസ്ഥാനമായുള്ള വിന്‍ റിസോര്‍ട്ട്‌സ് വരും വര്‍ഷങ്ങളില്‍ RAK-ല്‍ 3.9 ബില്യണ്‍ ഡോളറിന്റെ 1,000-ലധികം റൂം ഹോട്ടല്‍ തുറക്കും, അതില്‍ ഗെയിമിംഗ് ഏരിയയും മറ്റ് സവിശേഷതകളും ഉള്‍പ്പെടുന്നു. 2030-ഓടെ പുതിയ ഹോട്ടലുകളില്‍ 10,000-ത്തിലധികം പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് ഫിലിപ്‌സ് പ്രതീക്ഷിക്കുന്നു.
2023 എക്കാലത്തെയും മികച്ച വര്‍ഷം
റാസല്‍ഖൈമ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. വിനോദ സഞ്ചാരികളുടെ എണ്ണം 2019 ലെ കണക്കുകള്‍ മറികടന്ന് 1.13 ദശലക്ഷത്തിലെത്തി.”2023 എക്കാലത്തെയും മികച്ച പ്രകടനമുള്ള വര്‍ഷമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് റാസല്‍ ഖൈമ ടൂറിസം ഡെവലപ്മെന്റ് ഓഫീസര്‍ വ്യക്തമാക്കി. യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതങ്ങള്‍, 64 കിലോമീറ്റര്‍ വെള്ളമണല്‍ ബീച്ചുകള്‍, പുതിയ ഹോട്ടലുകള്‍ എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങള്‍ ടൂറിസം വളര്‍ച്ചയെ നയിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
ഏറ്റവും ദൈര്‍ഘ്യമേറിയ സിപ്ലൈന്‍, സ്‌കൈ ടൂര്‍, ജെയ്സ് ലാഡര്‍, ഹൈക്കിംഗ് ട്രയലുകള്‍ എന്നിവ ആതിഥേയത്വം വഹിക്കുന്നതിനാല്‍ സാഹസിക വിനോദസഞ്ചാരത്തിനുള്ള ആകര്‍ഷകമായ കേന്ദ്രം കൂടിയാണ് എമിറേറ്റ്. ”എമിറേറ്റ് ആഗോള ലക്ഷ്യസ്ഥാനമായി മാറുകയാണ്. വിന്‍ റിസോര്‍ട്ടുകള്‍ ടൂറിസത്തില്‍ വലിയ സ്വാധീനം ചെലുത്തും. ദശാബ്ദത്തിന്റെ അവസാനത്തോടെ പ്രതിവര്‍ഷം അഞ്ച് ദശലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ എമിറേറ്റിന് കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.