
gcc visa : യുഎഇ: ജിസിസി രാജ്യങ്ങള്‍ ‘ഷെങ്കന്‍ ശൈലിയിലുള്ള’ വിസ പദ്ധതി ആരംഭിക്കുന്നു
ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ വിനോദസഞ്ചാരികള്‍ക്കായി ‘ഷെഞ്ചന്‍ ശൈലിയിലുള്ള’ വിസ പദ്ധതി gcc visa ആരംഭിക്കാന്‍ ഒരുങ്ങുന്നു. ഇത് മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഏകീകൃത സിംഗിള്‍ വിസ എങ്ങനെ നേടാം എന്നതിനെക്കുറിച്ച് ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ മന്ത്രിതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ബഹ്റൈനിലെ ടൂറിസം മന്ത്രി ഫാത്തിമ അല്‍ സൈറാഫി പറഞ്ഞു.
”വിദേശത്തു നിന്ന് യൂറോപ്പിലേക്ക് പറക്കുന്ന ആളുകള്‍ സാധാരണയായി ഒരു രാജ്യത്തേക്കാള്‍ നിരവധി രാജ്യങ്ങളില്‍ സമയം ചെലവഴിക്കുന്നത് നമ്മള്‍ കാണാറുണ്ട്. ഇത് ഒരു രാജ്യത്തിനും മാത്രമല്ല, ഒരേ സമയം വിവിധ രാജ്യങ്ങള്‍ക്ക് ഗുണപ്രദമാകുന്നു ”ദുബായിലെ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ നടന്ന ”ജിസിസിയ്ക്കുള്ള യാത്രയുടെ ഭാവി” എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ അല്‍ സൈറാഫി പറഞ്ഞു.
യുഎഇ, സൗദി അറേബ്യ എന്നിവയ്ക്കൊപ്പം രാജ്യത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ബഹ്റൈന് നേട്ടമുണ്ടായതായി അവര്‍ ചൂണ്ടിക്കാട്ടി.
2022-ല്‍ ഞങ്ങള്‍ 8.3 ദശലക്ഷം വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടിരുന്നു, എന്നാല്‍ 9.9 ദശലക്ഷം സന്ദര്‍ശകരെ നേടിയത് യുഎഇ, മറ്റ് ജിസിസി വിപണികള്‍ ബഹ്റൈനെ പ്രോത്സാഹിപ്പിച്ചതിനാലാണ്. ഇത് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കി”അവര്‍ പറഞ്ഞു.
തങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വിനോദസഞ്ചാര മേഖല സുപ്രധാനമാണെന്ന് എല്ലാ ജിസിസി രാജ്യങ്ങളും വിശ്വസിക്കുന്നുവെന്ന് പാനല്‍ ചര്‍ച്ചയില്‍ സാമ്പത്തിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സാലിഹ് പറഞ്ഞു.
”ഞങ്ങള്‍ക്ക് ഒരു പൊതു വിപണിയും ഏകീകൃത നയങ്ങളുമുണ്ട്. വിനോദസഞ്ചാര മേഖലയില്‍, വളര്‍ച്ച സുഗമമാക്കുന്നതിനുള്ള നിയന്ത്രണങ്ങളും നയങ്ങളും നടപടിക്രമങ്ങളും ഉപയോഗിച്ച് ജിസിസിക്ക് സപ്ലൈ, ഡിമാന്‍ഡ് വശങ്ങളില്‍ നിന്ന് പ്രയോജനം നേടാനാകും. ഇപ്പോള്‍ ജിസിസിയിലേക്ക് ആളുകളുടെ ഒഴുക്ക് വര്‍ധിച്ചതോടെ അത് കാലക്രമേണ സുഗമമായിക്കൊണ്ടിരിക്കുകയാണ്, ”അദ്ദേഹം പറഞ്ഞു.
ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാല്‍ ജിസിസി രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്ക് പ്രത്യേകിച്ച് ദീര്‍ഘദൂര സന്ദര്‍ശകര്‍ക്ക് നല്ല അനുഭവം നല്‍കുകയാണെങ്കില്‍, ഒരു രാജ്യം സന്ദര്‍ശിക്കുന്നതിനുപകരം, ഒരേ സമയം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിലുള്ള പദ്ധതി ആരംഭിക്കുന്നത് നല്ലതാണെന്ന് അല്‍ സാലിഹ് കൂട്ടിച്ചേര്‍ത്തു. നിയന്ത്രണങ്ങളില്ലാതെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെയും അതിര്‍ത്തി കടന്നുള്ള യാത്ര സുഗമമാക്കുന്നതിലൂടെയും ജിസിസിയിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു പാക്കേജ് ഏകീകരിക്കുന്നതിലൂടെയും സന്ദര്‍ശകര്‍ കൂടുതല്‍ സന്തുഷ്ടരാകും, ”അദ്ദേഹം പറഞ്ഞു.
ഇക്കാലത്ത് യാത്രക്കാര്‍ ഒരു രാജ്യത്തെക്കുറിച്ചല്ല, ഒരു പ്രദേശത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് സൗദി ടൂറിസം അതോറിറ്റി സിഇഒ ഫഹദ് ഹമീദാദ്ദീന്‍ പറഞ്ഞു. ‘നാളത്തെ യാത്രക്കാര്‍ എല്ലായ്പ്പോഴും ഒന്നിലധികം സ്റ്റോപ്പുകള്‍, റൂട്ടുകള്‍, പ്രദേശങ്ങള്‍ എന്നിവ നോക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ നിന്ന് സൗദി അറേബ്യയ്ക്ക് വളരെയധികം പ്രയോജനം ലഭിച്ചുവെന്നും അത് സംയുക്ത ഓഫറുകള്‍ പ്രോത്സാഹിപ്പിച്ചാല്‍ എല്ലാവര്‍ക്കും പ്രയോജനം ഉണ്ടാകുമെന്ന് തെളിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Comments (0)