
flygofirst : ഈ എയര്‍ലൈനിന്റെ പ്രതിസന്ധി; പ്രവാസി മലയാളികളുടെ ബുദ്ധിമുട്ടേറും
ഗോ ഫസ്റ്റ് വിമാന സര്‍വിസുകള്‍ റദ്ദാക്കിയത് കേരളത്തിലെ പ്രവാസികളെ ബുദ്ധിമുട്ടിലാക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഗോ ഫസ്റ്റ് വിമാന സര്‍വിസുകള്‍ flygofirst റദ്ദാക്കുന്നത്. ഇക്കാരണത്താല്‍ പ്രധാനമായും ആശങ്കയിലാകുന്നത് കണ്ണൂര്‍ യാത്രക്കാരാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗോ ഫസ്റ്റും മാത്രമാണ് യു.എ.ഇയില്‍നിന്ന് കണ്ണൂരിലേക്ക് സര്‍വിസ് നടത്തുന്നത്. ഇതില്‍ ഗോ ഫസ്റ്റും നിലച്ചാല്‍ കണ്ണൂര്‍ യാത്രക്കാരുടെ നിലവിലെ പ്രതിസന്ധി ഇരട്ടിയാകും.
ദുബായില്‍നിന്നും അബുദാബിയില്‍നിന്നും ദിവസവും ഓരോ ഗോ ഫസ്റ്റ് വിമാനങ്ങളാണ് കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. മുംബൈ വഴി കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളുമുണ്ട്. മേയ് മൂന്നു മുതല്‍ അഞ്ചു വരെയുള്ള സര്‍വിസുകള്‍ ഉണ്ടായിരിക്കില്ല എന്നാണ് നിലവില്‍ ഗോ ഫസ്റ്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അഞ്ചിനുശേഷം എന്താകുമെന്ന കൃത്യമായ ചിത്രവും നിലവില്‍ ലഭ്യമല്ല. ജൂണിലെ അവധിക്കാലം മുന്നില്‍ക്കണ്ട് നേരത്തേ ഗോ ഫസ്റ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവരുണ്ട്.
നിലവില്‍ റദ്ദാക്കിയ ദിനങ്ങളിലെ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നാണ് ഗോ ഫെസ്റ്റിന്റെ അറിയിപ്പ്. എന്നാല്‍, ഈ ദിനങ്ങളില്‍ കൂടുതല്‍ തുക നല്‍കി ടിക്കറ്റെടുക്കേണ്ട അവസ്ഥയിലാണ് പ്രവാസികള്‍. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിച്ചതിനാലും കൂടുതല്‍ ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതിനാലും ഈ ദിവസങ്ങളില്‍ നിരവധി പേരാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്തത്. ഈ ദിവസങ്ങളില്‍ ടിക്കറ്റെടുത്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കിയാലും പുതിയ ടിക്കറ്റ് ലഭിക്കണമെങ്കില്‍ ഉയര്‍ന്ന തുക നല്‍കേണ്ടിവരും. ഇത് പ്രവാസികള്‍ക്ക് തിരിച്ചടിയാകും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വൈകല്‍ സ്ഥിരമായതിനാല്‍ നല്ലൊരു ശതമാനം ആളുകളും ഗോ ഫെസ്റ്റിനെയാണ് ആശ്രയിക്കുന്നത്.
Comments (0)