
bigtiket അബുദാബി ബിഗ് ടിക്കറ്റിലൂടെ; യുഎഇയിലെ പ്രവാസി ഇന്ത്യക്കാരന് വൻ തുകയുടെ ഭാഗ്യസമ്മാനം
യുഎഇ: ബിഗ് ടിക്കറ്റ് റാഫിൾ ഡ്രോ സീരീസ് 251 ൽ അബുദാബി നിവാസിയായ ഇന്ത്യൻ പ്രവാസി 15 മില്യൺ ദിർഹം നേടി. തമിഴ്നാട് , ചെന്നൈ സ്വദേശിയായ പ്രദീപ് കുമാറിനാണ് ഈ വാൻ തുകയുടെ ഭാഗ്യം ലഭിച്ചത്. ഏപ്രിൽ 13-നാണ് പ്രദീപ് കുമാർ തന്റെ വിജയിച്ച ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് നമ്പർ 048514 നാണു നറുക്കെടുപ്പിൽ സമ്മാനം നേടാൻ കഴിഞ്ഞത് . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
നറുക്കെടുപ്പിനിടെ; ഷോ അവതാരകനായ റിച്ചാർഡ് അദ്ദേഹത്തെ ഈ സന്തോഷ വിവരം അറിയിക്കുന്നതിനായി അബുദാബിയിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും, പരാജയപ്പെട്ടു. പക്ഷേ, കുമാർ ഒരു ഇതര ഇന്ത്യൻ നമ്പറും നറുക്കെടുപ്പിൽ നൽകിയിരുന്നു, അത് ഭാഗ്യവശാൽ പ്രദീപിന് കോൾ കണക്ട് ആവുകയും, ചെന്നൈയിലെ ഒരു വിമാനത്താവളത്തിൽ ആയിരുന്ന പ്രദീപിനെ തേടി ഭാഗ്യ വാർത്ത എത്തുകയുമായിരുന്നു.
പ്രദീപ് കുമാർ സമ്മാനത്തുക തന്റെ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം പങ്കിടും.
ബിഗ് ടിക്കറ്റ് ആദ്യമായി ഈ മാസം 100 ഭാഗ്യശാലികൾക്ക് 100 സമ്മാനങ്ങൾ നൽകുന്നു. ജൂൺ മൂന്നിന് നടക്കുന്ന റാഫിൾ നറുക്കെടുപ്പ് പരമ്പര 252-ന് 20 മില്യൺ ദിർഹം സമ്മാനിക്കും. മെയ് 31 വരെ, ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് www.bigticket.ae വഴിയോ അബുദാബി ഇന്റർനാഷണൽ എയർപോർട്ട്, അൽ ഐൻ എയർപോർട്ട് എന്നിവിടങ്ങളിലെ ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം.
Comments (0)