abudhabi police : യുഎഇ: റോഡുകളിലെ ദൃശ്യപരത കുറയും; മുന്നറിയിപ്പ് നല്‍കി അധികൃതര്‍ - Pravasi Vartha
abudhabi police
Posted By editor Posted On

abudhabi police : യുഎഇ: റോഡുകളിലെ ദൃശ്യപരത കുറയും; മുന്നറിയിപ്പ് നല്‍കി അധികൃതര്‍

റോഡുകളിലെ ദൃശ്യപരത കുറയുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഡ്രൈവിംഗ് സമയത്ത് തിരശ്ചീന ദൃശ്യപരത കുറയുന്നതിന് കാരണമാകുന്ന പൊടി പടലങ്ങള്‍ ഉണ്ടാകുമെന്ന് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി അതോറിറ്റി abudhabi police ട്വിറ്ററിലൂടെ അറിയിച്ചു. വാഹനമോടിക്കുന്നവര്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് അബുദാബി പോലീസ് പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 
മൊബൈല്‍ ഫോണിന്റെ ഉപയോഗത്തെക്കുറിച്ചും പ്രത്യേകം പരാമര്‍ശിച്ചു. വാഹനമോടിക്കുന്നവര്‍ റോഡില്‍ ശ്രദ്ധിക്കണം. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുന്നു.
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) മണലും പൊടിയും നിറഞ്ഞ ദിവസം വരുമെന്ന് നേരത്തെ പ്രവചിച്ചിരുന്നു. അടുത്ത മൂന്ന് ദിവസങ്ങളിലും പൊടിയും മൂടിക്കെട്ടിയ കാലാവസ്ഥയും പ്രവചിച്ചിട്ടുണ്ട്. NCM-ന്റെ അഞ്ച് ദിവസത്തെ കാലാവസ്ഥ പ്രവചനമനുസരിച്ച്, 59kmph വേഗത്തിലുള്ള കാറ്റ് പൊടിപടലങ്ങള്‍ ഉണ്ടാകും. ഇത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചില പ്രദേശങ്ങളിലെ തിരശ്ചീന ദൃശ്യപരത കുറയ്ക്കും. രാജ്യത്ത് ശൈത്യകാലം ഔദ്യോഗികമായി അവസാനിച്ചതിനാല്‍ താപനില പൊതുവെ ഉയരുകയാണ്.


Comments (0)

Leave a Reply

Your email address will not be published. Required fields are marked *