abu dhabi healthcare : യുഎഇ: സ്വിമ്മിംഗ് പൂളില്‍ വെച്ച് 11 വയസ്സുകാരന് ഹൃദയസ്തംഭനം, ഒടുവില്‍ രക്ഷപ്പെടുത്തി; ചെയ്തത് ഇതാണ് - Pravasi Vartha

abu dhabi healthcare : യുഎഇ: സ്വിമ്മിംഗ് പൂളില്‍ വെച്ച് 11 വയസ്സുകാരന് ഹൃദയസ്തംഭനം, ഒടുവില്‍ രക്ഷപ്പെടുത്തി; ചെയ്തത് ഇതാണ്

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

അബുദാബിയിലെ റസിഡന്‍ഷ്യല്‍ ടവറിലെ സ്വിമ്മിംഗ് പൂളില്‍ വെച്ച് 11 വയസ്സുകാരന് ഹൃദയസ്തംഭനം ഉണ്ടായി. ചുറ്റുമുണ്ടായിരുന്നവരുടെ മികച്ച ഇടപെടല്‍ കാരണം കുട്ടി രക്ഷപ്പെട്ടു. സ്വിമ്മിംഗ് പൂളില്‍ വെച്ച് 11 വയസ്സുകാരന് ഹൃദയസ്തംഭനമുണ്ടായപ്പോള്‍ കുടുംബവും താമസക്കാരും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്നാണ് abu dhabi healthcare രക്ഷപ്പെടുത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 
സ്‌കോട്ടിഷ്-മെക്‌സിക്കന്‍ വംശജനായ ലിയോനാര്‍ഡോ ഒസോറിയോ മക്ഗീഹാന്‍ എന്ന 11 വയസ്സുകാരനാണ് ഹൃദയസ്തംഭനമുണ്ടായത്. ഹൃദയസ്തംഭനമുണ്ടായപ്പോള്‍ ഉടന്‍ തന്നെ അമ്മ സഹായത്തിനെത്തി CPR (cardiopulmonary resuscitation) നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് കുടുംബവും താമസക്കാരും ചേര്‍ന്ന് കുട്ടിയെ അബുദാബിയിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സകള്‍ നല്‍കി.
പോലീസും ആംബുലന്‍സും സ്ഥലത്ത് എത്തുന്നതുവരെ CPR ചെയ്യുന്നത് തുടര്‍ന്നിരുന്നുവെന്ന് അമ്മ മാര്‍ട്ടിന മക്ഗീഹാന്‍ പറഞ്ഞു. കെട്ടിടത്തിലെ താമസക്കാരും സഹായത്തിനുണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയില്‍ കുട്ടിയുടെ ശ്വാസനാളം സുസ്ഥിരമാക്കാന്‍ ഡിഫിബ്രില്ലേറ്റര്‍ ( defibrillator) ഉപയോഗിച്ചാണ് ആശുപത്രിയിലെത്തിച്ചത്. അഞ്ച് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന അമ്മ മാര്‍ട്ടിന മക്ഗീഹാന്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റായി മുമ്പ് പരിശീലനം നേടിയിരുന്നു.

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

Related Posts

Leave a Reply

Your email address will not be published. Required fields are marked *