
sharjah cid office : യുഎഇയില്‍ ഡെലിവറി റൈഡര്‍മാരെ മറയാക്കി മയക്കുമരുന്ന് കടത്ത്, ഏഴംഘ സംഘം പിടിയില്‍; വീഡിയോ കാണാം
യുഎഇയില്‍ ഡെലിവറി റൈഡര്‍മാരെ മറയാക്കി മയക്കുമരുന്ന് കടത്ത്. ഏഴംഗ സംഘത്തെ ഷാര്‍ജ പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക് വിഭാഗം sharjah cid office പിടികൂടി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm അന്വേഷണം ആരംഭിച്ച് 12 മണിക്കൂറിനുള്ളിലാണ് പൊലീസ് മയക്കുമരുന്ന് കടത്തുന്നതിനായി ഡെലിവറി റൈഡര്‍മാരെ നിയോഗിച്ച സംഘത്തെ അറസ്റ്റ് ചെയ്തത്.
പരിമിതമായ വരുമാനമുള്ള ഡെലിവറി കമ്പനികളിലെ ജീവനക്കാരെ മുതലെടുത്ത് നൂതനമായ രീതി ഉപയോഗിച്ചാണ് സംഘാംഗങ്ങള്‍ 7604 ഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്ന്, 494 ഗ്രാം കാനബിസ്, 297 റോളുകള്‍ എന്നിവ കടത്താന്‍ ശ്രമിച്ചതെന്ന് ഷാര്‍ജ പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഷാര്‍ജ പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സികളില്‍ നിന്നുള്ള സ്ഥിരീകരിച്ച വിവരം അനുസരിച്ച്, ജോലിയുടെ സ്വഭാവം മുതലെടുത്ത് ‘ഡെലിവറി കമ്പനി’കളിലെ ജീവനക്കാര്‍ വഴി പുതിയ ക്രിമിനല്‍ രീതിയെ ആശ്രയിക്കുന്ന ഒരു അന്താരാഷ്ട്ര സംഘം രാജ്യത്ത പ്രവസര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ എമിറേറ്റുകളില്‍ സംഘം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
ലഹരിവിരുദ്ധ ഏജന്റുമാര്‍ നടത്തിയ നിരീക്ഷണത്തിലും അന്വേഷണത്തിലുമാണ് അന്താരാഷ്ട്ര സംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് അയല്‍ എമിറേറ്റിലെ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സികളുമായി സഹകരിച്ചും ഏകോപിപ്പിച്ചും ഇവരെ പിടികൂടാന്‍ വിപുലമായ പദ്ധതി തയ്യാറാക്കി. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ അധികൃതര്‍ സംഘത്തെ പിടികൂടി നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെ ബാധിക്കുന്ന ഈ വിപത്തിനെ നേരിടാന്‍ സമൂഹത്തിലെ എല്ലാ അംഗങ്ങളോടും, പ്രത്യേകിച്ച് രക്ഷിതാക്കളോടും, ജാഗ്രത പാലിക്കാനും പോലീസ് ഏജന്‍സികളുമായി സഹകരിക്കാനും ഷാര്‍ജ പോലീസ് നിര്‍ദ്ദേശിക്കുന്നു. സംശയാസ്പദമായ പെരുമാറ്റം നിരീക്ഷിക്കുകയാണെങ്കില്‍ /901/ അല്ലെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വഴി പോലീസുമായി ആശയവിനിമയം നടത്താന്‍ പൊതുസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.
Comments (0)