safari promotion : യുഎഇ: ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാം; വമ്പന്‍ പ്രമോഷന് ആരംഭം - Pravasi Vartha
safari promotion
Posted By editor Posted On

safari promotion : യുഎഇ: ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാം; വമ്പന്‍ പ്രമോഷന് ആരംഭം

ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഷാര്‍ജയില്‍ വമ്പന്‍ പ്രമോഷന് ആരംഭം കുറിച്ചു. വമ്പന്‍ ജനാകര്‍ഷക പ്രമോഷനായ 10,20, 30 പ്രൊമോഷന് സഫാരി safari promotion ഹൈപര്‍മാര്‍ക്കറ്റില്‍ തുടക്കമായി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm  യു.എ.ഇയിലെ മറ്റു റീടെയില്‍ സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ ബജറ്റില്‍ ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് ഐറ്റംസ ഉള്‍പ്പെടുത്തിയാണ് 500ലധികം ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 10, 20,30 പ്രമോഷന തുടക്കം കുറിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് ആനഡ ഡിപാര്‍ട്‌മെന്റ് സറ്റോറിലും ഫര്‍ണിച്ചര്‍ സറ്റോറിലും രുചിവൈവിധ്യങ്ങളുടെ കലവറ തന്നെയായി മാറിയ സഫാരി ബേക്കറി ആന്‍ഡ് ഹോട്ട്ഫുഡിലും തുടങ്ങി എല്ലാവിഭാഗങ്ങളിലും പ്രമോഷന്‍ ലഭ്യമാണ്.
10, 20, 30 പ്രമോഷന്‍ യു.എ.ഇയില്‍ ആദ്യം ആവിഷ്‌കരിച്ചത് സഫാരിയാണ്. അഞ്ചു ലക്ഷം ദിര്‍ഹം ക്യാഷ് പ്രൈസ് സമ്മാനം നല്‍കുന്ന ‘വിന്‍ ഹാഫ് എ മില്യണ്‍ ദിര്‍ഹംസ്’ എന്ന പുതിയ മെഗാ പ്രമോഷന്‍ ഇപ്പോള്‍ നടന്നുവരുന്നുണ്ട്. ഓരോ നറുക്കെടുപ്പിലൂടെയും ഒരുലക്ഷം ദിര്‍ഹമാണ് ക്യാഷ് പ്രൈസ്. 50,000 ദിര്‍ഹമാണ് ഒന്നാംസമ്മാനം. രണ്ടാംസമ്മാനം 30,000 ദിര്‍ഹമും മൂന്നാം സമ്മാനം 20,000 ദിര്‍ഹവുമാണ്. 2022 സെപ്തംബറില്‍ ആരംഭിച്ച 2023 ജൂലൈ 10വരെ നീളുന്ന ഈ മെഗാ പ്രമോഷന്‍ കാലയളവില്‍ 15 ഭാഗ്യശാലികള്‍ക്ക് ആകെ 5 ലക്ഷം ദിര്‍ഹം സമ്മാനം ലഭിക്കും. സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്നും 50 ദിര്‍ഹമിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി ‘മൈസഫാരി’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരാള്‍ക്കും സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം.
ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കുകയെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞ ഈ പ്രൊമോഷന്‍ യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ സഫാരിയില്‍ മേയ് ഒന്നിന് വീണ്ടും ആരംഭിച്ചതെന്ന്് സഫാരി ഗ്രൂപ മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. അവധിക്കാലത്ത് യു.എ.ഇയിലെത്തി നാട്ടിലേക്ക് തിരിച്ചുപോകുന്നവര്‍ക്ക് പ്രമോഷന്‍ സഹായകരമാണ്. ഗുണനിലവാരമുള്ള മികച്ച ഉല്‍പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് വാങ്ങാമെന്നതാണ് പ്രയോജനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *