
rak police : യുഎഇ: ഭീമമായ ലോറികള്‍ കൂട്ടിയിടിച്ച് നടുറോഡില്‍ വച്ച് തീപിടിത്തം; ഡ്രെവറെ സാഹസികമായി രക്ഷിച്ചു, ഒടുവില്‍ ദാരുണാന്ത്യം
റാസല്‍ഖൈമയില്‍ ഭീമമായ ലോറികള്‍ കൂട്ടിയിടിച്ച് നടുറോഡില്‍ വച്ച് rak police തീപിടിമുണ്ടായി. സംഭവത്തില്‍ ഡ്രൈവര്‍ മരണപ്പെട്ടു. അല്‍ റാംസ് റോഡില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm കത്തുന്ന വാഹനങ്ങളിലൊന്നില്‍ നിന്ന് ഡ്രൈവറെ പുറത്തെടുക്കാന്‍ ട്രാഫിക് പൊലീസും അഗ്‌നിശമനസേനാംഗങ്ങളും ഉള്‍പ്പെട്ട സുരക്ഷാസംഘം ശ്രമിക്കുകയും ഇയാളെ പുറത്തെടുക്കുകയുമായിരുന്നു. എന്നാല്‍ ഗുരുതരമായി പരുക്കേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അപകട കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)