good tourist places in dubai : യുഎഇ: ഓരോ താമസക്കാരനും വിനോദസഞ്ചാരിയും ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട 5 വിനോദ കേന്ദ്രങ്ങള്‍ ഇതാ - Pravasi Vartha
good tourist places in dubai
Posted By editor Posted On

good tourist places in dubai : യുഎഇ: ഓരോ താമസക്കാരനും വിനോദസഞ്ചാരിയും ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട 5 വിനോദ കേന്ദ്രങ്ങള്‍ ഇതാ

ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി കോണ്‍ഫറന്‍സിന്റെ 30-ാമത് എഡിഷന്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു. ഉം സുഖീമിലെയും ജുമൈറയിലെയും തിരഞ്ഞെടുത്ത ബീച്ചുകളില്‍ പ്രത്യേക ലൈറ്റിംഗും പരിശീലനം ലഭിച്ച ലൈഫ് ഗാര്‍ഡുകളുമുള്ള രാത്രി നീന്തല്‍ അവതരിപ്പിക്കാനുള്ള പദ്ധതി ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) ഈ പരിപാടിയില്‍ വെളിപ്പെടുത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 
അതേസമയം ദുബായ് നഗരത്തില്‍ നിരവധി രത്‌നങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് good tourist places in dubai ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) പബ്ലിക് ഫെസിലിറ്റീസ് ഏജന്‍സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബദര്‍ അന്‍വാഹി പറഞ്ഞു. ബദര്‍ അന്‍വാഹി വെളിപ്പെടുത്തിയ നഗരത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റ് ഇതാ.
ദുബായ് ഫ്രെയിം
സുവര്‍ണ്ണ നിറത്തിലുള്ള ദീര്‍ഘചതുരാകൃതിയിലുള്ള ദുബായ് ഫ്രെയിം സന്ദര്‍ശകര്‍ക്ക് നഗരത്തിന്റെ തടസ്സമില്ലാത്ത കാഴ്ച നല്‍കുന്നു. വടക്ക് ‘പഴയ ദുബായ്’ സ്ഥിതി ചെയ്യുന്നു, തെക്ക് ‘പുതിയ ദുബായ്’ ഭൂതകാലത്തിനും വര്‍ത്തമാനത്തിനും ഇടയിലുള്ള ഒരു പാലമായി ദുബായ് ഫ്രെയിം മാറുന്നു. 48 നിലകളില്‍ സ്ഥിതി ചെയ്യുന്ന ദുബായ് ഫ്രെയിമിന് ഒരു ഗ്ലാസ് നടപ്പാതയുണ്ട്, കൂടാതെ നഗരത്തിന്റെ ആകര്‍ഷകമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. ആകര്‍ഷകമായ ഗാലറികള്‍ വിനോദസഞ്ചാരികള്‍ക്ക് നഗരത്തിന്റെ ഭൂതകാലത്തിലേക്ക് ഒരു നേര്‍ക്കാഴ്ചയും ദുബായുടെ ഭാവി എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടും നല്‍കുന്നു. 2022-ല്‍ 1.5 ദശലക്ഷത്തിലധികം ആളുകള്‍ ദുബായ് ഫ്രെയിം സന്ദര്‍ശിച്ചതായി ഡിഎം അടുത്തിടെ വെളിപ്പെടുത്തി.
ദുബായ് സഫാരി പാര്‍ക്ക്
ദുബായ് സഫാരി പാര്‍ക്കില്‍ ഏകദേശം 3,000 മൃഗങ്ങളുണ്ട്, എല്ലാം 119 ഹെക്ടര്‍ സ്ഥലത്ത് വസിക്കുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള മൃഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഒരു ആഫ്രിക്കന്‍ ഗ്രാമമാണിത്. ഡ്രൈവ്-ത്രൂ ആകര്‍ഷണമായ അറേബ്യന്‍ ഡെസേര്‍ട്ട് സഫാരി ആസ്വദിക്കാവുന്നതാ്. ഏഷ്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരം ഉള്‍ക്കൊള്ളുന്ന ഏഷ്യന്‍ ഗ്രാമം എന്നിവയാല്‍ സന്ദര്‍ശകര്‍ക്ക് പര്യവേക്ഷണം ചെയ്യാന്‍ ധാരാളമുണ്ട് ഇവിടെ. ജിറാഫ്, കാണ്ടാമൃഗം, പക്ഷി പ്രദര്‍ശനം തുടങ്ങി വിവിധ അനുഭവങ്ങളിലൂടെ അവര്‍ക്ക് മൃഗങ്ങളുമായി അടുത്തിടപഴകാനും കഴിയും. സഫാരിയില്‍ 10 വ്യത്യസ്ത മാംസഭുക്കുകളും 17 പ്രൈമേറ്റുകളും ഉള്‍പ്പെടെ 78 ഇനം സസ്തനികളുണ്ട്. കൂടാതെ 50 തരം ഉരഗങ്ങളും 111 തരം പക്ഷികളും ഉഭയജീവികളും അകശേരുക്കളും ഉണ്ട്.
പോണ്ട് പാര്‍ക്കുകള്‍
നഗരത്തിലെ പോണ്ട് പാര്‍ക്കുകള്‍ മറഞ്ഞിരിക്കുന്ന രത്‌നങ്ങളാണ്. അവിടെ ഒന്നും ചെയ്യാനില്ലെന്ന് കരുതി ഒരുപാട് ആളുകള്‍ പോണ്ട് പാര്‍ക്കുകളിലേക്ക് പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അവിടെ വളരെയധികം കാര്യങ്ങള്‍ കാണാനും ചെയ്യാനുമുണ്ട്. പ്രാദേശിക സംരംഭകരെ പിന്തുണയ്ക്കുന്ന ചെറിയ വിപണികളുണ്ട്. പിന്നെ നടപ്പാതകള്‍, ജലധാരകള്‍ അങ്ങനെ പലതും ഉണ്ട്.” ദുബായില്‍ അല്‍ ബര്‍ഷ, അല്‍ നഹ്ദ, അല്‍ ഖുസൈസ് 3, അല്‍ ഖൗസ്, അല്‍ ഖവാനീജ് എന്നിവിടങ്ങളില്‍ പോണ്ട് പാര്‍ക്കുകളുണ്ട്. പാര്‍ക്കുകള്‍ക്ക് ചുറ്റും ഒരു വലിയ ജലാശയവുമുണ്ട്.
ഉമ്മു സുഖീം ബീച്ച്
യുഎഇയിലെ ബീച്ചുകള്‍ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. വിവിധ വാട്ടര്‍ സ്പോര്‍ട്സുകള്‍, നീന്താനുള്ള അവസരങ്ങള്‍, നീണ്ട നടപ്പാതകള്‍, കടല്‍ത്തീരത്ത് വിവിധ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ എന്നിവയ്ക്കൊപ്പം ബീച്ചുകള്‍ ആസ്വദിക്കാം. വായിച്ച് മണലില്‍ ഇരിക്കാനും കിടക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി പൊതു ലൈബ്രറികള്‍ വരെയുണ്ട്. ദുബായിലെ ബീച്ചുകള്‍ കൂടുതല്‍ മെച്ചപ്പെടാന്‍ പോകുകയാണെന്ന് ബാദര്‍ പറഞ്ഞു. ശേഷം ബീച്ചുകളുടെ വിവിധ ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കിടുമെന്നും അതുവഴി ആളുകള്‍ക്ക് മികച്ച ഫോട്ടോകള്‍ എടുക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഷ്രിഫ് പാര്‍ക്ക് പാതകള്‍
മുഷ്രിഫ് പാര്‍ക്ക് പണ്ടേ പ്രകൃതിസ്നേഹികള്‍ക്ക് പ്രിയപ്പെട്ടതാണ്. 2021-ല്‍ ദുബായ് മുനിസിപ്പാലിറ്റി 50 കിലോമീറ്റര്‍ നീളമുള്ള സൈക്ലിംഗ് ട്രാക്കുകള്‍ അവതരിപ്പിച്ചു. ഈ സൈക്കിള്‍ ട്രാക്കുകള്‍ പ്രൊഫഷണല്‍ സൈക്ലിസ്റ്റുകളെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്നു. സൈക്ലിംഗ് തന്ത്രങ്ങള്‍ പരിശീലിക്കാനും കൂടുതല്‍ കഠിനമായ റൈഡുകള്‍ ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ചയിടമാണ്. ”ധാരാളം ആളുകള്‍ ഇപ്പോഴും ട്രാക്കുകള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ല, എല്ലാ കുടുംബങ്ങളോടും മുഷ്രിഫ് പാര്‍ക്കിലേക്ക് പോയി പരിശോധിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബദര്‍ അന്‍വാഹി വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *