flight ticket booking cheapest rate : യുഎഇ: ഈ വേനല്‍ അവധിക്കാലത്ത് വിമാന നിരക്ക് കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇതാണ് - Pravasi Vartha
flight ticket booking cheapest rate
Posted By editor Posted On

flight ticket booking cheapest rate : യുഎഇ: ഈ വേനല്‍ അവധിക്കാലത്ത് വിമാന നിരക്ക് കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇതാണ്

നിലവില്‍ വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. ഈ വേനല്‍ അവധിക്കാലത്ത് വിമാന നിരക്ക് കുറയുമോ? വിദഗ്ധര്‍ പറയുന്നത് ഇതാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 
വേനല്‍ക്കാലത്തിനു ശേഷമുള്ള കാലയളവില്‍ വിമാന നിരക്ക് കുറയാന്‍ flight ticket booking cheapest rate സാധ്യതയുണ്ടെന്ന് ട്രാവല്‍ ഇന്‍ഡസ്ട്രി എക്‌സിക്യൂട്ടീവുകള്‍ പറയുന്നു.”ഈ വേനല്‍ക്കാലത്തോടെ, എല്ലാ വിതരണ നിയന്ത്രണങ്ങളും പരിഹരിക്കപ്പെടും, ചില ടിക്കറ്റ് നിരക്കുകള്‍ സാധാരണ നിലയിലേക്ക് മടങ്ങും. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ ടിക്കറ്റ് നിരക്കുകള്‍ ഇപ്പോള്‍ വളരെ കൂടുതലാണ്. അതിനാല്‍ വിമാനക്കമ്പനികള്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുകയും വിലകളില്‍ കുറവ് വരുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ ഗള്‍ഫ് വിമാനക്കമ്പനികള്‍ വിലകളില്‍ കൊവിഡ്-19-ന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തി, എന്നാല്‍ ഏഷ്യാ പസഫിക് കാരിയറുകള്‍ ആ രീതി തന്നെ തുടരുന്നു” വീഗോയുടെ സിഇഒയും സഹസ്ഥാപകനുമായ റോസ് വീച്ച് പറഞ്ഞു.
വിമാന ടിക്കറ്റ് നിരക്ക് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിട്ടുണ്ടെന്നും അടുത്ത കുറച്ച് മാസത്തേക്ക് ആ നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും ഫ്‌ലൈ ദുബായ് സിഇഒ ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു.”വിമാന നിരക്ക് ഇപ്പോള്‍ വളരെ കൂടുതലാണ്. ഇന്ധനവിലയില്‍ വലിയ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണത്. സപ്ലൈ ഡിമാന്‍ഡ് പ്രശ്നമായതിനാല്‍ വിമാനക്കൂലി ഏറ്റവും ഉയര്‍ന്ന നിലയിലാണ്. വേനല്‍ക്കാലം വരെ അത് തുടരുമെന്ന് വിശ്വസിക്കുന്നു, ”ഗൈത്ത് പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി, എമിറേറ്റ്‌സ് അധിക ഈദ് അല്‍ ഫിത്തര്‍ ഫ്‌ലൈറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ലൈ ദുബായ്, ഇത്തിഹാദ് എയര്‍വേയ്സ് പുതിയ റൂട്ടുകള്‍ ചേര്‍ത്തു.
വിസ സൗഹൃദ രാജ്യങ്ങള്‍ക്ക് മുന്‍ഗണന
പകര്‍ച്ചവ്യാധിക്ക് ശേഷമുള്ള കാലഘട്ടത്തില്‍ ആളുകള്‍ കൂടുതല്‍ യാത്ര ചെയ്യുന്നുണ്ടെന്നും ഓണ്‍ അറൈവല്‍, ഓണ്‍ലൈന്‍ വിസകള്‍ ലഭിക്കുന്ന എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന രാജ്യങ്ങളിലേക്ക് പോകാനാണ് അവര്‍ ഇഷ്ടപ്പെടുന്നതെന്നും അല്‍ റയീസ് ട്രാവല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മാത്യു സക്കറിയ പറഞ്ഞു.
”ദീര്‍ഘമായ വിസ നടപടിക്രമങ്ങള്‍ ഉള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കാന്‍ ആളുകള്‍ ശ്രമിക്കുന്നു, അവര്‍ക്ക് വിസകള്‍ക്കായി കാത്തിരിക്കേണ്ടി വരും. അതിനുപുറമെ, പാന്‍ഡെമിക്കിന് മുമ്പുള്ള കാലഘട്ടത്തിലെ രണ്ട് തവണയെ അപേക്ഷിച്ച് ആളുകള്‍ വര്‍ഷത്തില്‍ നാല് തവണ യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നു, ”അദ്ദേഹം പറഞ്ഞു. ആളുകള്‍ ചെറിയ ഇടവേളകളില്‍ യാത്ര പോകുന്നു, പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ അടുത്തുള്ള സ്ഥലങ്ങളായ ജോര്‍ജിയ, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍. അവധിക്കാലത്ത് മിക്ക യുഎഇ നിവാസികളും യാത്ര ചെയ്യാറുണ്ടായിരുന്നു, എന്നാല്‍ റമദാനും വേനല്‍ക്കാലവും ഇപ്പോള്‍ വളരെ തിരക്കുള്ള സീസണുകളായതിനാല്‍ ഇപ്പോള്‍ അങ്ങനെയല്ല സ്ഥിതിയെന്നും സക്കറിയ പറഞ്ഞു.
ഇന്‍സന്റീവ് ട്രാവല്‍ വര്‍ദ്ധിക്കുന്നു
ദുബായിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് കൊണ്ട് ആദ്യ പാദം മികച്ചതായിരുന്നുവെന്ന് ദാദാഭായ് ട്രാവല്‍ ജനറല്‍ മാനേജര്‍ ഫര്‍സാന സമീര്‍ പറഞ്ഞു. ”എല്ലാ വന്‍കിട കമ്പനികളും അവരുടെ ജീവനക്കാരെ അംഗീകരിക്കാന്‍ ആഗ്രഹിക്കുന്നു, അതിനാല്‍ കമ്പനികള്‍ അവരുടെ ജീവനക്കാര്‍ക്ക് ധാരാളം ഇന്‍സന്റീവ് ട്രാവല്‍ നല്‍കുന്നുണ്ട്. ഇത്തവണത്തെ വേനല്‍ക്കാലം നല്ലതായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതൊരു ചലിക്കുന്ന വേനല്‍ക്കാലമായിരിക്കും. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതിനാല്‍ നല്ല പ്രതീക്ഷയുണ്ട്” അവര്‍ കൂട്ടിച്ചേര്‍ത്തു.


Comments (0)

Leave a Reply

Your email address will not be published. Required fields are marked *