dubai judicial department : യുഎഇ: യുവതിയെ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രവാസി യുവാവിന് ലഭിച്ച ശിക്ഷ ഇപ്രകാരം - Pravasi Vartha
dubai judicial department
Posted By editor Posted On

dubai judicial department : യുഎഇ: യുവതിയെ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു; പ്രവാസി യുവാവിന് ലഭിച്ച ശിക്ഷ ഇപ്രകാരം

യുഎഇയില്‍ യുവതിയെ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രവാസി യുവാവിന് ശിക്ഷ വിധിച്ചു. 34 കാരന്റെ ശിക്ഷ അപ്പീല്‍ കോടതി വിധി dubai judicial department ശരിവച്ചു. പോലീസ് രേഖകള്‍ പ്രകാരം, പ്രതി തന്റെ മുറിയില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചതായി ഏഷ്യന്‍ യുവതി പരാതി നല്‍കി. ആരോ തന്റെ കാലില്‍ സ്പര്‍ശിക്കുന്നതായി അനുഭവപ്പെട്ടതായും ഇതോടെ ഉച്ചത്തില്‍ കരയുകയായിരുന്നെന്നും പരാതിക്കാരി പറയുന്നു. തന്റെ കരച്ചില്‍ കേട്ട് ഉണര്‍ന്ന റൂംമേറ്റാണ് പ്രതിയെ കണ്ടത്. പിന്നീട് പ്രതി യുവതിയോട് മിണ്ടാതിരിക്കാനും നിലവിളിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ റൂംമേറ്റ് സെക്യൂരിറ്റിയെ വിളിച്ച് അവരുടെ മുറിയില്‍ ഒരാള്‍ കയറിയതായി അറിയിച്ചു. പ്രതി മുറിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ യുവതിയുടെ ഫോട്ടോയെടുത്തു. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തുപോകുന്നതുവരെ വീഡിയോ റെക്കോര്‍ഡു ചെയ്ത് അയാളെ പിന്തുടര്‍ന്നു. പിന്നീട് എലിവേറ്ററുകളിലേക്കുള്ള ഇടനാഴിയിലൂടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞതായി സെക്യൂരിറ്റി മൊഴിയില്‍ പറഞ്ഞു. ബാച്ചിലേഴ്‌സ് താമസിക്കുന്ന എതിര്‍വശത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന തൊഴിലാളിയാണ് പ്രതിയെന്ന് അദ്ദേഹം വ്യക്തമാക്കി. അയാള്‍ അപ്പാര്‍ട്ട്‌മെന്റ് നമ്പര്‍ വ്യക്തമാക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തു.
പ്രതി കുറ്റം നിഷേധിച്ചുവെന്നും മദ്യലഹരിയിലായിരുന്നതിനാല്‍ തന്റെ പ്രവൃത്തികള്‍ ഓര്‍മയില്ലെന്നും കേസ് ഫയലില്‍ പറയുന്നു. എന്നാല്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് ശിക്ഷ വിധിക്കുകയായിരുന്നു. ഇയാളെ മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കുകയും തുടര്‍ന്ന് നാടുകടത്തുകയും ചെയ്യും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *