
pravasi welfare അറിഞ്ഞിരിക്കുക : കൂടുതൽ സേവനങ്ങൾ ഇനി വിരൽ തുമ്പിൽ.. ‘പ്രവാസി മിത്രം’ നൽകുന്ന സേവനങ്ങൾ ഇതൊക്കെ
യുഎഇ : പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാറിനു കീഴിലെ റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ pravasi welfare പൂർത്തിയാക്കുന്നതിനായി ‘പ്രവാസി മിത്രം’ ഓൺലൈൻ സംവിധാനമെത്തുന്നു. ഉദ്ഘാടനം മേയ് 17ന് നടക്കും. തിരുവനന്തപുരം നിയമസഭമന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ യഥാസമയം തീർപ്പാക്കുന്നതിനായാണ് ഈ സംവിധാനം നടപ്പാക്കുന്നത്. പ്രവാസികളുടെ ദീർഘകാല ആവശ്യങ്ങളുടെ ഫലമായാണ് ‘പ്രവാസി മിത്രം’ ഓൺലൈൻ സംവിധാനമെത്തുന്നത്. പ്രവാസികൾക്ക് നാട്ടിലെ വസ്തു സംബന്ധമായ പോക്കുവരവ് നടപടി ക്രമങ്ങൾ, വിവിധ രേഖകൾ, മക്കളുടെ ഉന്നത പഠനം, തൊഴിൽ ആവശ്യം എന്നിവക്ക് വില്ലേജ് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ സർട്ടിഫിക്കറ്റുകൾക്കായി നൽകിയ അപേക്ഷ സംബന്ധിച്ച തുടർനടപടികൾക്ക് സഹായം നൽകുന്നതാവും ഈ സംവിധാനം. റവന്യൂ- സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവാസികളുടെ അപേക്ഷകളും പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നതിനും അവയിൽ സ്വീകരിക്കുന്ന നടപടികകൾ യഥാസമയം അറിയിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഇത്.
Comments (0)