floting bridge ദുബായിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തുറക്കുന്നു : ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഉപയോഗിക്കേണ്ട വഴികൾ ഇതാണ്.. - Pravasi Vartha

floting bridge ദുബായിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തുറക്കുന്നു : ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഉപയോഗിക്കേണ്ട വഴികൾ ഇതാണ്..

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ദുബായിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് floting bridge അടച്ചിരുന്നു. അൽ ഗർഹൂദിനും- അൽ മക്തൂം പാലങ്ങൾക്കുമിടയിൽ നിർമിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് ഏപ്രിൽ 17 തിങ്കളാഴ്ച മുതൽ ഇരു ദിശകളിലേക്കും അടച്ചിട്ടിരിക്കുകയാണ്. മൂന്ന് ആഴ്ചയ്ക്ക് ശേഷം ഫ്ലോട്ടിംഗ് ബ്രിഡ്ജ് വീണ്ടും തുറക്കുന്ന സാഹചര്യത്തിൽ, ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാനുള്ള നടപടികളുമായി അധികൃതർ രംഗത്തുണ്ട്. അൽ മക്തൂം പാലത്തിലെ ഗതാഗതം കുറയ്ക്കുന്നതിനായാണ് ഈ പാലം പണിതത്. ഫ്ലോട്ടിംഗ് ബ്രിഡ്ജ് അടച്ചുപൂട്ടുന്ന സമയത്ത് വലിയ അറ്റകുറ്റപ്പണികൾ നടത്തുകയും മൂന്നാഴ്ചയ്ക്കുള്ളിൽ ഇത് വീണ്ടും തുറക്കാൻ ആർടിഎ പദ്ധതിയിടുകയും ചെയ്തിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഔദ്യോഗികമായി തുറക്കുന്ന തീയതി ആർടിഎ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, എന്നാൽ, പണികൾ സമയബന്ധിതമായി പൂർത്തിയാകുകയാണെങ്കിൽ, മെയ് 22 തിങ്കളാഴ്ച പാലം ഉപയോഗിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്ലോട്ടിംഗ് ബ്രിഡ്ജ് അഞ്ചാഴ്ചത്തേക്ക് ഉപയോഗശൂന്യമാകുമെന്ന് അറിയിപ്പുള്ളതിനാൽ, കാറുകളുടെ ഒഴുക്ക് നിയന്ത്രിക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനും ആർടിഎ പദ്ധതിയിട്ടു.

ഷാർജയിൽ നിന്ന് അൽ ഇത്തിഹാദ് സ്ട്രീറ്റ് വഴി യാത്ര ചെയ്യുന്നവർ, കെയ്‌റോ, അൽ ഖലീജ് സ്ട്രീറ്റുകൾ വഴി ഗതാഗതത്തിനായി തുറന്നിരിക്കുന്ന അൽ മംസാർ എക്‌സിറ്റ് ഉപയോഗിക്കാൻ ട്രാഫിക്ക് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നു. ദേരയിൽ നിന്ന് ബർ ദുബായിലേക്ക് അൽ ഖലീജ് സ്ട്രീറ്റിലൂടെ വരുന്നവർ – ഇൻഫിനിറ്റി ബ്രിഡ്ജ് ഉപയോഗിക്കുക.ബർ ദുബായിൽ നിന്ന് ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിലൂടെ ദേരയിലേക്കുള്ള ഡ്രൈവർമാർ അൽ മക്തൂം പാലവും ഇൻഫിനിറ്റി ബ്രിഡ്ജും പരമാവധി പ്രയോജനപ്പെടുതുന്നതിലൂടെ ഗതാഗത നിയന്ത്രണം ഒരു പരിധി വരെ സാധ്യമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *