
emirates 777 എമിറേറ്റ്സിൻറെ 30-ാമത് എഡിഷനെ വിലയിരുത്തി ദുബായ് ഭരണാധികാരികൾ ..
യുഎഇ: 2023 ലെ അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ (എടിഎം) , 30-ാമത് എഡിഷനെ , യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുവും സ്വാഗതം ചെയ്തു.ഒപ്പം ധനകാര്യ മന്ത്രിയുമായ, ഹിസ് ഹൈനസ് ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്നിദ്ധനായിരുന്നു. തദ്ദേശ മേഖലയിലെ ഏറ്റവും വലിയ ട്രാവൽ ആൻഡ് ടൂറിസം വ്യാപാര പരിപാടിയാണ് ഇന്ന് ആരംഭിച്ചത്. 2,000-ലധികം കമ്പനികളാണ് നാല് ദിവസത്തെ ഷോയിൽ പങ്കെടുക്കുന്നത്..വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
രാവിലെ, ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനും യുഎഇ ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റ്സ് സ്റ്റാൻഡ് സന്ദർശിച്ചു. എമിറേറ്റ്‌സിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അദ്‌നാൻ കാസിം രാജകുടുംബത്തെ ഔദ്യോഗികമായി സ്വാഗതം ചെയ്തു, എയർലൈനിന്റെ വളരെ ജനപ്രിയമായ എമിറേറ്റ്‌സ് പ്രീമിയം ഇക്കോണമി സീറ്റുകൾ സന്ദർശിച്ചു. എടിഎമ്മിലെ ഹാൾ 3 സ്റ്റാൻഡ് ME3310 ലാണ് എമിറേറ്റ്‌സ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്.
Comments (0)