
ehr പുതിയ കണ്ടെത്തലുമായി യുഎഇ ഗവേഷകർ ; ശാരീരിക അസ്വസ്ഥതകൾക്ക് ഇനി വിട
അബുദാബി: വിശപ്പ് ഉണർത്തുന്ന ഹോർമോണുകളെ മോഡുലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു ഇൻജസ്റ്റബിൾ ഉപകരണം ehr വികസിപ്പിച്ചെടുത്തത്ത്- അബുദാബിയിലെ (NYUAD) ഒരു സംഘം ഗവേഷകർ. ഉപാപചയ, ന്യൂറോളജിക്കൽ രോഗങ്ങളെ ചികിത്സിക്കാനും ഇത് സഹായകമാണ്. സയൻസ് റോബോട്ടിക്‌സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഫ്ലാഷ് സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന ഇലക്‌ട്രോസ്യൂട്ടിക്കൽ ഉപകരണമാണിത്. ആമാശയത്തിലെ കോശങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയുന്ന ഈ ഉപകരണം ഒരു ചെറിയ കാപ്‌സ്യൂൾ രൂപത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ദഹനനാളത്തിനും കേന്ദ്ര നാഡീവ്യൂഹത്തിനും ഇടയിലുള്ള സിഗ്നലിംഗ് പാതയായെ ന്യൂറോമോഡുലേറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസർ ജിയോവാനി ട്രാവെർസോ, ബിരുദ വിദ്യാർത്ഥി ജെയിംസ് മക്‌റേ എന്നിവരുമായി സഹകരിച്ച്, NYUAD’s ലബോറട്ടറി ഫോർ അഡ്വാൻസ്ഡ് ന്യൂറോ എഞ്ചിനീയറിംഗ് ആൻഡ് ട്രാൻസ്‌ലേഷണൽ മെഡിസിൻ ഡയറക്ടർ പ്രൊഫസർ ഖലീൽ റമാദിയാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. “ന്യൂറോമോഡുലേഷന്റെ ഭാഗമായി മുൻപന്തിയിലേക്ക് ഇലക്‌ട്രോസ്യൂട്ടിക്കൽസ് അല്ലെങ്കിൽ വൈദ്യുത ഉത്തേജന ചികിത്സകൾ ഉയർന്നുവന്നിരിക്കുന്നു. കൃത്യമായ ന്യൂറോ ഹോർമോണൽ സർക്യൂട്ടുകളെ നിയന്ത്രിക്കാൻ കഴിയുന്ന ആദ്യത്തെ ഇൻജസ്റ്റബിൾ ഇലക്‌ട്രോസ്യൂട്ടിക്കലുകളിൽ ഒന്നാണ് ഫ്ലാഷ്, അതേസമയം രോഗികൾക്ക് പല ചികിത്സകളിലും അനുഭവിക്കേണ്ടി വരുന്ന അസ്വസ്ഥതകൾ ഇത് ഒഴിവാക്കും, ”- എന്ന് ഡോ റമദായി പറഞ്ഞു.
Comments (0)