
custody കഞ്ചാവ് കേസില്‍ പ്രതിയായ മകനെ യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച എസ്.ഐക്ക് സംഭവിച്ചത് ഇങ്ങനെ
യുഎഇ : തീവണ്ടിയിൽ കൊണ്ടുവരികയായിരുന്ന 28 കിലോ കഞ്ചാവു പിടിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഗ്രേഡ് എസ്.ഐയും മകനും ഉൾപ്പെടെ നാല് പേർ കൂടി custody അറസ്റ്റിലായി. ഈ കേസിൽ ഒഡിഷയിൽ നിന്ന് കഞ്ചാവ് കടത്തിയത്തിന് രണ്ട് അന്യ സംസ്ഥാനക്കാർ ആദ്യമേ പിടിയിലായിട്ടുണ്ട്. ഏപ്രിൽ 22ന് ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അവരെ പിടികൂടിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
56 വയസ്സുള്ള വാഴക്കുളം എഴിപ്രം ഉറുമത്ത് വീട്ടിൽ സാജൻ, 21 വയസ്സുകാരനായ മകൻ നവീൻ,22 വയസ്സുള്ള ഒളിയ്ക്കൽ വീട്ടിൽ ആൻസ്, ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ് എന്നിവരാണ് അറസ്റ്റിലായത്. സാജൻ തടിയിട്ടപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ആണ്. മൂന്ന് പതിറ്റാണ്ടിലേറെ സർവീസുള്ള സാജൻ മേയ് 30ന് വിരമിക്കേണ്ടതാണ്.
നവീന് വേണ്ടി കഞ്ചാവുമായി എത്തിയ പെരുമ്പാവൂരിലെ പ്‌ളൈവുഡ് കമ്പനി ജീവനക്കാരായ ഒഡിഷ സ്വദേശികളെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. റെയിൽവേ സ്റ്റേഷനിൽ നവീൻ കഞ്ചാവ് കൈപ്പറ്റാൻ എത്തിയെങ്കിലും കടത്തുകാർ പിടിയിലായതറിഞ്ഞ് മുങ്ങി. ഇയാൾക്കെതിരെ ലഹരി ഇടപാടിന് പൊലീസിലും എക്‌സൈസിലുമായി അഞ്ച് കേസുകൾ വേറെയുമുണ്ട്.
സംഭവത്തെ തുടർന്ന് അബുദാബിയിലേക്ക് കടന്ന നവീനെ തന്ത്രപൂർവം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയാണെന്നറിഞ്ഞിട്ടും മകനെ സംരക്ഷിക്കുകയും ,വിദേശത്തേയ്ക്ക് കടക്കാൻ സഹായിക്കുകയും ചെയ്തതിനാണ് സാജൻ അറസ്റ്റിലായത്.
Comments (0)