uae to kerala flights : സാന്ത്വന ഹസ്തവുമായി കൂടുതല്‍ എയര്‍ലൈനുകള്‍; യുഎഇയില്‍ കുടുങ്ങിയ കിടപ്പ് രോഗികളെ നാട്ടിലെത്തിക്കും - Pravasi Vartha

uae to kerala flights : സാന്ത്വന ഹസ്തവുമായി കൂടുതല്‍ എയര്‍ലൈനുകള്‍; യുഎഇയില്‍ കുടുങ്ങിയ കിടപ്പ് രോഗികളെ നാട്ടിലെത്തിക്കും

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

യുഎഇയില്‍ കുടുങ്ങിയ കിടപ്പ് രോഗികളെ നാട്ടിലെത്തിക്കും. സാന്ത്വനത്തിന്റെ ഹസ്തവുമായി കൂടുതല്‍ എയര്‍ലൈനുകള്‍ uae to kerala flights രംഗത്തെത്തി. ഇന്‍ഡിഗോ, ഗോ ഫസ്റ്റ് എയര്‍ലൈനുകളാണ് സ്‌ട്രെച്ചര്‍ രോഗികളെ കൊണ്ടുപോകാന്‍ തയാറായി മുന്നോട്ടുവന്നിരിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
യാത്രാനുമതിയുള്ള (ഫിറ്റ് ടു ഫ്‌ലൈ സര്‍ട്ടിഫിക്കറ്റ്) കിടപ്പു രോഗികളെ നേരിട്ടുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിക്കാമെന്ന് ഇന്‍ഡിഗോ, ഗോ ഫസ്റ്റ് എയര്‍ലൈനുകള്‍ അറിയിച്ചു. കൊച്ചി ഒഴികെ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ നിര്‍ത്തലാക്കിയതോടെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കു പോകാനാകാതെ 17 കിടപ്പു രോഗികള്‍ യുഎഇയില്‍ കുടുങ്ങിയിരുന്നു.
കിടപ്പുരോഗികളുടെ രോഗവിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എയര്‍ലൈനുകളുടെ മെഡിക്കല്‍, എന്‍ജിനീയറിങ് വിഭാഗം പരിശോധിച്ച് ഉറപ്പു വരുത്തിയാണ് യാത്രാനുമതി നല്‍കുക. അപൂര്‍വം ചില കേസുകളില്‍ യാത്ര ചെയ്യുന്ന ദിവസത്തെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടും. 9 സീറ്റ് ഇളക്കിമാറ്റി സ്‌ട്രെച്ചര്‍ രോഗികളെ കൊണ്ടുപോകുന്നത്.
കൂടാതെ നിശ്ചിത സമയത്തിനകം സ്‌ട്രെച്ചര്‍ ഫിറ്റ് ചെയ്യാന്‍ പരിചയസമ്പന്നരായ എന്‍ജിനീയര്‍മാരെ കൂടി നാട്ടില്‍നിന്ന് എത്തിച്ച് നടപടി വേഗത്തിലാക്കുന്നു. സീസണ്‍ അനുസരിച്ച് ആനുപാതിക നിരക്കിനൊപ്പം ഹാന്‍ഡ് ലിങ് ചാര്‍ജ് ഉള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്ക് ഈടാക്കുക. നിലവില്‍ യുഎഇയിലെ വിവിധ എമിറേറ്റുകളിലായി 23 കിടപ്പുരോഗികള്‍ നാട്ടിലേക്കു പോകാനായി കാത്തിരിപ്പുണ്ട്.
സ്‌ട്രെച്ചര്‍ ബുക്ക് ചെയ്യാന്‍
ഇന്‍ഡിഗോയില്‍
ഇമെയില്‍ [email protected]
ഫോണ്‍ +97143216900
ഗോ ഫസ്റ്റ് ദുബായ്
ഇമെയില്‍ [email protected]
ഫോണ്‍ 050 1072447
ഗോ ഫസ്റ്റ് അബുദാബി
ഇമെയില്‍ [email protected]
ഫോണ്‍ 056 4103558
യുഎഇ, കുവൈത്ത് എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞ ദിവസം 2 കിടപ്പു രോഗികളെ ഗോ ഫസ്റ്റ് നാട്ടില്‍ എത്തിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ 3 കിടപ്പു രോഗികളെ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി മെഡിക്കല്‍ കമ്മിറ്റി അംഗം പ്രവീണ്‍കുമാര്‍ പറഞ്ഞു.
പ്രവാസികള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കാനായി എയര്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ എയര്‍ലൈനുകളുമായി നോര്‍ക്ക സിഇഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി ബന്ധപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ എയര്‍ലൈനുകള്‍ മുന്നോട്ടുവന്നത്. ഇതനുസരിച്ച് എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം സേവനം പുനരാരംഭിക്കുകയും 27ന് തിരുവനന്തപുരം സ്വദേശി അജീഷ് അശോകനെ നാട്ടില്‍ എത്തിക്കുകയും ചെയ്തിരുന്നു.

https://www.pravasivartha.in/2023/02/04/skyscanner-coupon-code/

Related Posts

Leave a Reply

Your email address will not be published. Required fields are marked *