
temple in abu dhabi : അബുദാബിയിലെ നിര്‍മ്മാണത്തിലിരിക്കുന്ന ഹിന്ദു ക്ഷേത്രം സന്ദര്‍ശിച്ച് ഇന്ത്യന്‍ നടന്‍ അക്ഷയ് കുമാര്‍; ചിത്രങ്ങള്‍ കാണാം
ഇന്ത്യന്‍ നടന്‍ അക്ഷയ് കുമാര്‍ അബുദാബിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബാപ്‌സ ഹിന്ദു മന്ദിര്‍ സന്ദര്‍ശിച്ചു. ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് വാഷു ഭഗ്നാനി, വ്യവസായി ജിതന്‍ ദോഷി എന്നിവര്‍ക്കൊപ്പമാണ് അക്ഷയ് കുമാര്‍ ക്ഷേത്രത്തില്‍ temple in abu dhabi എത്തിയത്. ബാപ്സ് ഹിന്ദു മന്ദിര്‍ മേധാവി സ്വാമി ബ്രഹ്മവിഹാരിദാസ് സംഘത്തെ സ്വാഗതം ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
നടന്‍ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത് ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഇഷ്ടിക വെച്ചു. വ്യത്യസ്ത ദേവതകളെ പ്രതിഷ്ഠിക്കുന്ന ഏഴു ശിഖരങ്ങള്‍ക്കു കീഴെയുള്ള സങ്കീര്‍ണ്ണമായ കൊത്തുപണികള്‍ അനാച്ഛാദനം ചെയ്തത് കണ്ട് അക്ഷയ് കുമാറിനെ വിസ്മയിപ്പിച്ചു.

യു.എ.ഇയില്‍ ‘ആഗോള ഐക്യത്തിന്റെ ആത്മീയ മരുപ്പച്ച’ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ രാഷ്ട്രപതി, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണയ്ക്കും നടന്‍ നന്ദി രേഖപ്പെടുത്തി.

നടന്റെ സന്ദര്‍ശനത്തിനായി ഷെഡ്യൂള്‍ ചെയ്ത സമയം 40 മിനിറ്റില്‍ നിന്ന് രണ്ട് മണിക്കൂറിലേക്ക് നീണ്ടു. വോളണ്ടിയര്‍മാരുടെയും തൊഴിലാളികളുടെയും സംഘവുമായും അക്ഷയ് കുമാര്‍ കൂടിക്കാഴ്ച നടത്തി. 2019 ഡിസംബറിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തുറക്കും.

Comments (0)