
new fuel rate : മെയ് മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് യുഎഇ
യുഎഇ ഇന്ധന വില സമിതി 2023 മെയ് മാസത്തെ പെട്രോള്‍, ഡീസല്‍ വില new fuel rate പ്രഖ്യാപിച്ചു. ഏപ്രില്‍ മാസത്തെ 3.01 ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ മെയ് 1 മുതല്‍ സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.16 ദിര്‍ഹമാകും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.05 ദിര്‍ഹം ഈടാക്കും, കഴിഞ്ഞ മാസം ഇതിന് 2.90 ദിര്‍ഹം ആയിരുന്നു. ഏപ്രിലിലെ ലിറ്ററിന് 2.82 ദിര്‍ഹമായിരുന്ന ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.97 ദിര്‍ഹം നല്‍കണം. എന്നാല്‍ കഴിഞ്ഞ മാസം 3.03 ദിര്‍ഹം ആയിരുന്ന ഡീസല്‍ ലിറ്ററിന് 2.91 ദിര്‍ഹം നല്‍കിയാല്‍ മതി.
തുടര്‍ച്ചയായി രണ്ട് മാസത്തെ വര്‍ദ്ധനയ്ക്ക് ശേഷം ഏപ്രിലില്‍ ഇന്ധന വില കമ്മീഷന്‍ ലിറ്ററിന് 8 ഫില്‍സ് കുറച്ചിരുന്നു. മെയ്മാസം അതില്‍ ചെറിയ വര്‍ധനവ് കൊണ്ടുവന്നിരിക്കുകയാണ്. അതേസമയം യുഎഇയുടെ സാമ്പത്തിക അടിത്തറ ഈ വര്‍ഷം അവസാനത്തോടെ വളര്‍ച്ച 3.9 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയിലെ പണപ്പെരുപ്പം ഈ വര്‍ഷാവസാനത്തോടെ 3.2 ശതമാനമായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു.
Comments (0)