
golden globe race : ചരിത്രം കുറിച്ച് മലയാളി; ലോകത്തിലെ ഏറ്റവും വെല്ലുവിളികള്‍ അതിജീവിച്ചു, ഇന്ത്യയ്ക്കും യുഎഇയ്ക്കും അഭിമാനം
ലോകത്തിലെ ഏറ്റവും വെല്ലുവിളികള്‍ അതിജീവിച്ച് ചരിത്രം കുറിച്ച് മലയാളി. മലയാളിയായ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ golden globe race രണ്ടാം സ്ഥാനത്തെത്തി. ഈ മലയാളി ചരിത്രം കുറിക്കുമ്പോള്‍ ഇന്ത്യയെ പോലെ തന്നെ യു.എ.ഇക്കും അഭിമാന നിമിഷമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ലോകത്തെ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ 236 ദിവസം നീണ്ടുനിന്ന തുടര്‍ച്ചയായ സഞ്ചാരമാണ് ‘ബയാനാതി’ല്‍ മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കൂടിയായ അദ്ദേഹം പൂര്‍ത്തീകരിച്ചത്. യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്ത ‘ബയാനാത്’ പായ്‌വഞ്ചിയിലാണ് അഭിലാഷ് തന്റെ ചരിത്ര സഞ്ചാരം പൂര്‍ത്തിയാക്കിയത്.
ദക്ഷിണാഫ്രിക്കന്‍ വനിതതാരം കിര്‍സ്റ്റന്‍ ന്യൂഷാഫറാണ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 16 പേരുമായി ഫ്രാന്‍സില്‍നിന്നാരംഭിച്ച ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ അഭിലാഷ് ഉള്‍പ്പെടെ മൂന്ന് പേരാണ് അവസാനംവരെയെത്തിയത്. ആധുനിക സാങ്കേതികവിദ്യകളൊന്നുമില്ലാതെയാണ് നാവികര്‍ മത്സരത്തില്‍ പങ്കെടുത്തത്. 1969ല്‍ ഇത്തരമൊരു യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ബ്രിട്ടീഷ് നാവികന്‍ സര്‍ റോബര്‍ട്ട് നോക്‌സ് ജോണ്‍സ്റ്റനിന്റെ യാത്രയുടെ പ്രചോദനമുള്‍ക്കൊണ്ടാണ് ഗോള്‍ഡന്‍ ഗ്ലോബ് മത്സരം ആരംഭിച്ചത്. ബോട്ടിന് സാങ്കേതിക തകരാര്‍ വന്നാല്‍ അത് മത്സരാര്‍ഥി സ്വയം പരിഹരിക്കണമെന്നതാണ് നിയമം. പുറത്തുനിന്നുള്ള ഒരുവിധ സഹായം തേടാനും തുറമുഖങ്ങളില്‍ അടുപ്പിക്കാനോ പാടില്ല. നേരത്തേ സമാനയാത്രക്കിടെ പായ്ക്കപ്പലിലെ തടിമരം ഒടിഞ്ഞുവീണ് അഭിലാഷ് ടോമിക്ക് ഗുരുതര പരിക്കേറ്റിരുന്നു. പരിക്കിനെ അതിജീവിച്ചാണ് അഭിലാഷ് ടോമി പുതിയ യാത്ര തുടങ്ങിയത്.
അബുദാബി ആസ്ഥാനമായുള്ള ജിയോസ്‌പേഷല്‍ എ.ഐ സൊലൂഷന്‍ കമ്പനിയായ ‘ബയാനതി’ന്റെ പേരാണ് വഞ്ചിക്ക് നല്‍കിയിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്ന യു.എ.ഇയുടെ ആദ്യ ബോട്ടാണ് ബയാനത്ത്. യു.എ.ഇയുടെ പതാക സ്ഥാപിച്ച വഞ്ചിയുടെ നമ്പര്‍ 71 ആണ്. 1971ല്‍ യു.എ.ഇ സ്ഥാപിതമായതിനെ അനുസ്മരിച്ചാണ് ഈ നമ്പര്‍ നല്‍കപ്പെട്ടത്. ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ലക്ഷ്യസ്ഥാനത്തെത്തിയതില്‍ അഭിമാനമുണ്ടെന്ന് ബയാനാത് സി.ഇ.ഒ ഹസന്‍ അല്‍ ഹുസനി പ്രതികരിച്ചു. അഭിലാഷ് യു.എ.ഇക്കും ഇന്ത്യന്‍ സമൂഹത്തിനും വലിയ സന്തോഷം നല്‍കിയിരിക്കയാണ്. അദ്ദേഹത്തിന്റെ നേട്ടം വരുംതലമുറകളെ പ്രചോദിപ്പിക്കുമെന്നതില്‍ സംശയമില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിലാഷ് ടോമിയെ നിരവധിപേര്‍ സമൂഹമാധ്യമങ്ങളിലും അഭിനന്ദനമറിയിച്ചു.
Comments (0)