യുഎഇയില്‍ സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്കിതാ സന്തോഷവാര്‍ത്ത. ഇനി മുതല്‍ ചെറുകിട സ്വര്‍ണ ഇറക്കുമതിക്കും നികുതിയിളവ് buy gold physical ലഭിക്കും. ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒപ്പിട്ട സെപ കരാര്‍ പ്രകാരമാണ് ഇളവ് ലഭിക്കുക. നേരത്തെ വന്‍കിട സ്വര്‍ണ ഇടപാടിന് മാത്രം ലഭിച്ചിരുന്ന ഇളവാണ് ചെറുകിടക്കാര്‍ക്കും ലഭ്യമാവുക. ഇതിനായി ഇറക്കുമതിക്കാരുടെ പട്ടിക വിപുലീകരിക്കും.
നിലവില്‍ 25 കോടി രൂപയ്ക്ക് മേല്‍ വാര്‍ഷിക വിറ്റുവരവുള്ള 78 വന്‍കിടക്കാര്‍ക്ക് മാത്രമാണ് സെപ കരാര്‍ പ്രകാരമുള്ള ഇറക്കുമതിക്കാരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് ഇറക്കുമതി ചുങ്കത്തില്‍ ഒരു ശതമാനം ഇളവ് ലഭിച്ചിരുന്നു.
നിലവില്‍ 15 ശതമാനമാണ് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി ചുങ്കം. എന്നാല്‍, സെപ പട്ടികയിലുള്ളവര്‍ക്ക് 14 ശതമാനം ഇറക്കുമതി ചുങ്കം നല്‍കിയാല്‍ മതി. പുതിയ നിര്‍ദേശം വന്നതോടെ ഈ ആനുകൂല്യം കൂടുതല്‍ സ്വര്‍ണ വ്യാപാരികള്‍ക്ക് ലഭിക്കും.
യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ നികുതിയിളവ് നല്‍കാന്‍ നേരത്തെ തയാറാക്കിയ പട്ടികയാണ് പുതിയ തീരുമാനപ്രകാരം വിപുലീകരിക്കുക. നേരത്തെയുണ്ടായിരുന്ന 78 വന്‍കിട ഇറക്കുമതിക്കാരുടെ പട്ടിക ഇതോടെ റദ്ദാക്കി. പുതിയ ഇറക്കുമതിക്കാരെ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.