
working permit in uae :യുഎഇയില്‍ പരിശീലന കാലത്തു ജോലി ഉപേക്ഷിച്ചാല്‍ തൊഴില്‍ വിലക്ക് കിട്ടുമോ?
യുഎഇയില്‍ പരിശീലന കാലത്തു ജോലി ഉപേക്ഷിച്ചാല്‍ തൊഴില്‍ വിലക്ക് കിട്ടുമോ? മാനവ വിഭവ, സ്വദേശിവല്‍ക്കരണ മന്ത്രാലയം വിശദീകരിക്കുന്നു
പുതിയ ജോലിയില്‍ പ്രവേശിച്ചു ട്രെയിനിങിനിടെ ജോലി ഉപേക്ഷിച്ചാല്‍ വര്‍ഷത്തേക്കു പുതിയ തൊഴില്‍ പെര്‍മിറ്റ് working permit in uae ലഭിക്കില്ലെന്നു മാനവ വിഭവ, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRmഎന്നാല്‍ തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ സ്‌പോണ്‍സര്‍ ലംഘിച്ചതിന്റെ പേരിലാണ് ജോലി ഉപേക്ഷിക്കേണ്ടി വരുന്നതെങ്കില്‍ പുതിയ പെര്‍മിറ്റ് ലഭിക്കാന്‍ തടസ്സമുണ്ടാവില്ല. പരിശീലന കാലയളവില്‍ ജോലിയില്‍ നിന്നു വിട്ടു നിന്നതായി തെളിഞ്ഞാലും തൊഴില്‍ വിലക്കുണ്ടാകും.
വ്യാജ കമ്പനിയുടെ പേരില്‍ തൊഴില്‍ പെര്‍മിറ്റ് ഉണ്ടാക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തവര്‍ക്കും പുതിയ പെര്‍മിറ്റിന് ഒരു വര്‍ഷം കാത്തിരിക്കണം. ഫെഡറല്‍ തൊഴില്‍ നിയമം 33ാം വകുപ്പ് പ്രകാരമാണ് തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ആശ്രിത വീസയില്‍ കഴിയുന്നവര്‍ക്കു തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ തടസ്സമില്ലെന്നും മന്ത്രാലയം അറിയിച്ചു.
എന്നാല്‍, രാജ്യത്തിനു ആവശ്യമുള്ള വിദഗ്ധ തസ്തികകളിലും ശാസ്ത്ര മേഖലകളിലും തൊഴിലെടുക്കുന്നവര്‍ക്ക് ഒരു വര്‍ഷ തൊഴില്‍ വിലക്കില്ല. ഗോള്‍ഡന്‍ വീസക്കാരെയും വിലക്കില്‍ നിന്നൊഴിവാക്കി. കൂടാതെ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയ മന്ത്രിയുടെ നിര്‍ദേശപ്രകാരം വേര്‍തിരിച്ച പ്രത്യേക തസ്തികകളിലുള്ളവര്‍ക്കും തൊഴില്‍ വിലക്കില്‍ ഇളവുണ്ട്. സംഘമായി പണിമുടക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനു തൊഴില്‍ ഉടമ നല്‍കുന്ന പരാതി മന്ത്രാലയം വിശദമായി അന്വേഷിക്കും. തുടര്‍ന്ന് ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തെ തൊഴില്‍ വിലക്കോടെ വീസ റദ്ദാക്കും.
Comments (0)